Advertisment

പരിസ്ഥിതിദിനാചരണവും രാമച്ച തൈ വിതരണവും നടന്നു

New Update

എടത്വാ: ശുദ്ധമായ വായുവും ജലവും മനുഷ്യന്റെ അവകാശമാണെന്നും അതിന് വേണ്ടിയുള്ള പോരാട്ടം വരും തലമുറക്ക് നല്കുന്ന ഏറ്റവും വലിയ സംഭാവനയാണെന്നും ഡോ. കുമ്മനം രാജശേഖരൻ. കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ 'മഴമിത്ര 'ത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിനാചരണവും രാമച്ച തൈ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മിസോറാം മുൻ ഗവർണർ ഡോ. കുമ്മനം രാജശേഖരൻ.

Advertisment

publive-image

രാവിലെ 11ന് ഗ്രീൻ കമ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിർത്തുന്നതിന് നിർമ്മിച്ച മഴമിത്രത്തിൽ വൃക്ഷതൈ നട്ടു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര അദ്യക്ഷത വഹിച്ചു.ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് വൃക്ഷതൈ വിതരണവും ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള രാമച്ച തൈ വിതരണവും നിർവഹിച്ചു.

publive-image

കുട്ടനാട് നേച്ചർ സൊസൈറ്റി ജനറൽ സെക്രട്ടറി വിനോദ് വർഗ്ഗീസ്, തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് , ജേക്കബ് സെബാസ്റ്റ്യൻ, തോമസ് സഖറിയ , ജോൺ ബേബി, എൻ.ജെ. സജീവ് ,ഹിലാൽ, എന്നിവർ പ്രസംഗിച്ചു.

publive-image

Advertisment