Advertisment

വൈദ്യുതി വകുപ്പിൻ്റെ നടപടിക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലങ്ങളിൽ ധർണ്ണ

New Update

മാവേലിക്കര:  അപകടകരമായ പ്രതിസന്ധിയിൽ നിത്യവൃത്തിയ്ക്ക് പോലും വകയില്ലാത്തവരായ വ്യാപാരികളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളത്തിലെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കോശി എം. കോശി പറഞ്ഞു.

Advertisment

വ്യാപാരികളെ കൊള്ളയടിക്കുന്ന വൈദ്യുതി വകുപ്പിൻ്റെ നടപടിക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലങ്ങളിൽ വൈദ്യുതി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

publive-image

ജില്ലാ പ്രസിഡൻ്റ്  അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡൻറ് കെ. ആർ. മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. ഗോപൻ, മണ്ഡലം പ്രസിഡൻ്റ്  രമേശ് ഉപ്പാൻസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ്  മനു ഫിലിപ്പ്, വ്യാപാരി വ്യവസായി കോൺഗ്രസ് നേതാക്കളായ സജീവ്പ്രായിക്കര , ബൈജു സി. മാവേലിക്കര , മാത്യു കണ്ടത്തിൽ, മനോജ് ഓലകെട്ടിയമ്പലം, ജോർജ്ജ് കുര്യൻ, ബിജു പുതിയകാവ്, ഗ്രേയ്സ് തടത്തിലാൽ, ശങ്കർ മാവേലിക്കര എന്നിവർ പ്രസംഗിച്ചു.

ലോക്ക് ഡൗൺ കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന അവസ്ഥയിൽ രണ്ടു മാസത്തെ ബിൽ ഒഴിവാക്കുക, അമിതമായി കൂട്ടിയ ചാർജുകൾ പിൻവലിക്കുക, ആറു മാസത്തേക്ക് ഫിക്സഡ് ചാർജുകൾ ഒഴിവാക്കുക, മീറ്റർ ചാർജുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും നടത്തയ ധർണ്ണ അരൂരിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ., ചേർത്തലയിൽ കെ.പി.സി.സി. അംഗം സി. കെ. ഷാജി മോഹനൻ, ആലപ്പുഴയിൽ ഡി.സി.സി. പ്രസിഡൻ്റ്  അഡ്വ. എം. ലിജു, കുട്ടനാട്ടിൽ ഡി. സി. സി. ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, ചെങ്ങന്നൂരിൽ കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് പി. സി. വിഷ്ണുനാഥ്, കായംകുളത്ത് ജി. എസ്. ടി. കൗൺസിൽ അംഗം എ. പി. ഷാജഹാൻ, ഹരിപ്പാട്ട് ഡി. സി. സി. ജനറൽ സെക്രട്ടറി എം. ബി.സജി എന്നിവർ ഉദ്ഘാടനം ചെയ്തു.

Advertisment