Advertisment

കുട്ടനാട്ടിൽ വിഷു കൈനീട്ടമായി ദാഹജലവുമായി ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ്

New Update

എടത്വാ:  ലോക് ഡൗൺ മൂലം പുറത്ത് പോയി കുടിവെള്ളം ശേഖരിക്കുവാൻ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതിനാൽ ഈസ്റ്ററിൻ്റെ ആവശ്യങ്ങൾക്കായി ദു:ഖവെളളി ദിനത്തിൽ പോലും ദാഹജലവുമായി എത്തിയ ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് വിഷു കൈനീട്ടമായി വീണ്ടും എത്തി.

Advertisment

publive-image

ഈസ്റ്റർ - വിഷു കാലയളവുകളിൽ ജനങ്ങൾ ശുദ്ധജലമില്ലാതെ ദുരിതമനുഭവിക്കരുത് എന്ന കരുതലോടും സ്നേഹത്തോടും തോമസ് കെ. തോമസ് ആക്ടിങ്ങ് ചെയർമാൻ ആയി ഉള്ള ദാവീദ് പുത്ര ചാരിറ്ററബിൾ ട്രസ്റ്റ് ആണ് ദാഹജലം കുട്ടനാട്ടിൻ്റെ വിവിധ മേഖലകളിൽ വിതരണം ചെയ്യുന്നത്.

തലവടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന മുപ്പതിൽ അധികം കുടുംബങ്ങൾക്ക് മാർച്ച് 7 മുതൽ ദാഹജലമെത്തിക്കുന്നുണ്ട്.

കഴിഞ്ഞ മാർച്ച് 6 ന് ആണ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ പൊതു സ്ഥലം ഇല്ലാഞ്ഞതിനെ തുടർന്ന് വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള അനുവദിച്ച സ്ഥലത്താണ് കിയോസ്ക് സ്ഥാപിച്ചത്.

ഈ വാർത്ത വായിച്ചറിഞ്ഞ് തോമസ് കെ. തോമസ് സ്ഥലത്തെത്തി കുടിവെള്ള വിതരണം ആരംഭിക്കുകയായിരുന്നു.

സെക്രട്ടറി വിൻസൺ പൊയ്യാലുമാലിൽ, ട്രഷറർ സുരേഷ് പരുത്തിക്കൽ, വിജോ കുറ്റിയിൽ, നിബു പത്രോസ് എന്നിവർ നേതൃത്വം നല്കി.

Advertisment