Advertisment

പത്ര പ്രവർത്തകൻ ബൻസി ലാൽ അന്തരിച്ചു

New Update

ആലപ്പുഴ:  കേരള ജേർണലിസ്റ്റസ് യൂണിയന്റെ സംസ്ഥാന കൗൺസിൽ അംഗവും ജേർണലിസ്റ്റസ് ന്യൂസിന്റെ പ്രിന്ററും പബ്ളീഷറുമായ ബൻസി ലാൽ .ഇ. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

Advertisment

publive-image

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശാരീരിക അവശതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബൻസിയുടെ ആരോഗ്യ നില ഇന്നലെ ഉച്ചയോടെ പെട്ടെന്ന് മോശമാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

എഴുത്തിലും മലയാള ഭാഷാ സാംസ്ക്കാരിക രംഗത്തെ പ്രധാന കൂട്ടായ്മകളിലും സജീവമായിരുന്നു.

Advertisment