Advertisment

തടസ്സങ്ങൾ നീങ്ങി. സൗഹൃദ നഗറിൽ കുടിവെള്ള വിതരണം തുടങ്ങി

New Update

എടത്വാ: തലവടി പഞ്ചായത്തിലെ 12-ാം വാർഡിലെ സൗഹൃദ നഗറിൽ തലവടി പഞ്ചായത്തിൻ്റെ കുടിവെള്ള വിതരണം ആരംംഭിച്ചു.

Advertisment

മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി 30 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് രണ്ടര പതിറ്റാണ്ട് കഴിയുന്നു.

കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും പ്രദേശത്തുള്ളവർ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്. എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റിയത് മൂലം രൂക്ഷമായ ശുദ്ധജല ക്ഷാമം ആണ് അനുഭവിക്കുന്നത്.

publive-image

ഈ പ്രദേശത്ത് പൈപ് ലൈൻ സ്ഥാപിച്ച് ശുദ്ധജലം ലഭിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം ചെയ്യണമെന്ന് ബഹു.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 2014 ജൂൺ 6ന് ഉത്തരവിട്ടെങ്കിലും അധികൃതർ നടപ്പാക്കിയിട്ടില്ല.

ശുദ്ധജല സംവിധാനത്തിന് താത്കാലിക പരിഹാരത്തിനായി പ്രദേശവാസികൾ ഒത്തുചേർന്ന് ഒരു കിയോസ്ക് വാങ്ങി എല്ലാവർക്കും സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിച്ചു. പൊതുവഴിയിൽ നിന്നുകൊണ്ട് കിയോസ്കിലെ ജലം ശേഖരിക്കുന്നതിന് ടാപ്പ് ഘടിപ്പിച്ചിരുന്നു. റോഡിൻ്റെ ഇരുഭാഗങ്ങളിലായി ഉള്ള 30 കുടുംബങ്ങളുടെ പൂർണ്ണ സമ്മതത്തോടെയാണ് ഈ കിയോസ്ക് 2020 മാർച്ച് 5ന് സ്ഥാപിച്ചത്.

ഇത് സംബന്ധിച്ച വാർത്ത ശ്രദ്ധയിൽ പെട്ടതിപ്പെട്ടതിനെ തുടർന്ന് തലവടി പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭികുന്നത് വരെ ദാവീദ് പുത്രാ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ തോമസ് കെ. തോമസ് ശുദ്ധജലം കിയോസ്കിൽ നിറച്ചു നല്കി.

എന്നാൽ മാർച്ച് 26ന് തലവടി പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചപ്പോൾ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ ഇരിക്കുന്ന കിയോസ്കിൽ വെള്ളം നിറയ്ക്കുകയില്ലയെന്നും പൊതു സ്ഥലം കണ്ടെത്തുവാനും അധികൃതർ അറിയിച്ചു.

ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കും കളക്ടർക്കും മറ്റ് അധികൃതർക്കും ഡോ.ജോൺസൺ വി.ഇടിക്കുള ഹർജി നല്കി. കഴിഞ്ഞ ദിവസം തലവടി പഞ്ചായത്ത് സെക്രട്ടറി സൗഹൃദ നഗറിൽ എത്തി പ്രദേശവാസികളുടെ മൊഴി രേഖപെടുത്തി യാഥാർത്ഥ്യം മനസിലാക്കിയതിന് ശേഷം കുടിവെള്ള വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു.

എന്നാൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് ഡോ. ജോൺസൺ വി. ഇടിക്കുള.

Advertisment