Advertisment

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദാർഢ്യത്തിൻ്റെ ദീപങ്ങൾ തെളിച്ച് സൗഹൃദ വേദി

New Update

എടത്വ: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ദീപം തെളിയിക്കല്‍’ ക്യാംപെയിന് പിന്തുണയുമായി സൗഹൃദ വേദി.

Advertisment

സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ സൗഹൃദ വേദി സജ്ജമാക്കിയ പ്രത്യേക പന്തലിൽ കൊറോണാ വൈറസ് വ്യാപനത്തിനെതിരെ ജീവൻ പോലും ത്യാഗം ചെയ്ത് പോരാടുന്ന നിയമപാലകർ, ഡോക്ടർമാർ , നേഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പാരാമെഡിക്കൽ , ഫാർമസി , സന്നദ്ധ സംഘടന പ്രവർത്തകർ മാധ്യമ പ്രവർത്തകർ എന്നിവർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ദീപങ്ങൾ തെളിച്ചു.

publive-image

നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് മൈനോറിറ്റി സെൽ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ആദ്യ ദീപം തെളിച്ചു.

കോവിഡ് 19 വ്യാപനത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന മുൻ കരുതലുകൾ ലോക രാഷ്ട്രങ്ങളുടെ മുമ്പിൽ മാതൃക പരമായിരിക്കുകയാണെന്നും ലോകത്തിന് വെളിച്ചമായി മനുഷ്യൻ മാറണമെന്നും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിൻ്റെയും സന്ദേശവാഹകരാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോക രാഷ്ട്രങ്ങൾ മുഴുവൻ മഹാമാരിയിൽ നിന്നും വിമുക്തി നേടുന്നതിന് പ്രാർത്ഥിച്ചുകൊണ്ട് പ്രതീകാത്മകമായി 205 തിരികൾ തെളിച്ചു.

'വേൾഡ് ' എന്ന ഇംഗ്ലീഷ് പദത്തിൻ്റെ ആദ്യ അക്ഷരമായ 'W' മാത്യകയിൽ ആണ് ദീപങ്ങൾ പ്രകാശിപ്പിച്ചത്. സൗഹൃദ വേദി സെക്രട്ടറി വിൻസൺ പൊയ്യാലുമാലിൽ, സുരേഷ് ദാമോദരൻ, ദാനിയേൽ തോമസ് , ബാബു വാഴക്കൂട്ടത്തിൽ എന്നിവർ നേതൃത്വം നല്കി.

Advertisment