Advertisment

സൗഹൃദയ വേദി ഉദ്ഘാടനവും സമാന്തര കുടിവെള്ള വിതരണ ആലോചന യോഗവും

New Update

എടത്വാ:  തലവടി പഞ്ചായത്തിലെ 12-ാം വാർഡിലെ മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന 30 കുടുംബങ്ങൾ കുടിവെള്ളത്തിനായി സൗഹൃദയ വേദി രൂപികരിക്കുന്നു.

Advertisment

വാലയിൽ ബെറാഖാ ഭവനിൽ മാർച്ച് 3 ചൊവ്വാഴ്ച 3 മണിക്ക് തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിക്കും.

publive-image

ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് രണ്ടര പതിറ്റാണ്ട് കഴിയുന്നു. ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.

എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് അനുഭവിക്കുന്നത്. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഉപയോഗിച്ചിരുന്നത് തോടുകളിലെ വെള്ളം ആയിരുന്നു. അതും ഇപ്പോൾ ഇല്ലാതെ ആയിരിക്കുകയാണ്.

ഈ വർഷം വളരെ നേരത്തെ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്.ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുന്ന ഈ പ്രദേശത്തിൻ്റെ സർവ്വന്മോത്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് കൂട്ടായ സഹകരണം ലക്ഷ്യം വെച്ചും ശുദ്ധജല ക്ഷാമത്തിന് സ്ഥിരമായ പരിഹാരം ഉണ്ടാകുന്നത് വരെ ഈ പ്രദേശത്ത് സമാന്തര കുടിവെള്ള വിതരണം ചെയ്യുന്നതും ആണ് സൗഹൃദയ വേദിയുടെ പ്രധാന ലക്ഷ്യമെന്ന് തോമസ്കുട്ടി പാലപറമ്പിൽ, ബാബു വാഴകൂട്ടത്തിൽ, വിൽസൺ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ എന്നിവർ അറിയിച്ചു.

Advertisment