Advertisment

ലോക്ക് ഡൗൺ കാലത്ത് സഹായവുമായി തകഴി സിവിൽ ഡിഫൻസ് അംഗങ്ങളും ഫയർഫോഴ്സും

New Update

ആലപ്പുഴ:  നമ്മുടെ രാജ്യം ഒരു പ്രതിസന്ധി വന്നപ്പോൾ അവരുടെ ഡ്യൂട്ടി അല്ല എന്ന് പറഞ്ഞു പിന്നോട്ട് മാറി നിൽക്കാതെ ലോക്ക് ഡൌൺ തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു തകഴി സിവിൽ ഡിഫൻസ് അംഗങ്ങളും ഫയർഫോഴ്സും.

Advertisment

അണ്ണാറക്കണ്ണനും തന്നാലായത് പോലെ പൊതുസ്ഥലങ്ങൾ സാനിറ്ററിസ് ചെയ്തു, ആവശ്യ രോഗികൾക്ക് മരുന്ന് എത്തിച്ചു, വീടുകൾതോറും ബോധവൽക്കരണം ചെയ്തു, ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകൾ ആയ നെടുമുടി, അമ്പലപ്പുഴ, എടത്വ, തകഴി, പ്രവർത്തനം ഏറ്റെടുത്തു.

publive-image

സർക്കാർ കമ്മ്യൂണിറ്റി കിച്ചണിൽ സഹായിച്ചു, വിവിധ ബാങ്കുകൾ, ട്രഷറി എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനങ്ങളെ സഹായിക്കുന്ന ഏതു ചെറിയ പ്രവർത്തനങ്ങൾ പോലും ഏറ്റെടുത്താണ് തകഴി സിവിൽ ഡിഫൻസ് അംഗങ്ങൾ മാതൃകയാകുന്നത്.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അജീഷ് കുമാർ എന്ന ക്യാൻസർ രോഗിക്ക് ആരോഗ്യമന്ത്രിയുടെ ശുപാർശയോടെ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ നിന്നും മരുന്ന് ലഭ്യമാക്കി കൊടുത്തിരിക്കുകയാണ് തകഴി സിവിൽ ഡിഫൻസ് അംഗങ്ങൾ.

ഇതിനുവേണ്ട ഫുൾ സപ്പോർട്ട് ചെയ്തത് തകഴി ഫയർ ഫോഴ്സ് ടീം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ ജയകുമാർ, സിവിൽ ഡിഫൻസ് കോർഡിനേറ്റർ മനോജ് എന്നിവർ ആണ്. ഈ 4 പഞ്ചായത്തിലും മാതൃകപരമായ പ്രവർത്തനങ്ങളാണ് ഓരോ തകഴി സിവിൽ ഡിഫൻസ് അംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന തകഴി സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പ്രചോദനമാകുന്നത് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ ജയകുമാർ, ഡിഫൻസ് കോർഡിനേറ്റർ മനോജ്, പിന്നെ തകഴി ഫയർ & റെസ്ക്യൂ ടീം എന്നിവരിലൂടെയാണ്.

101ൽ വിളിക്കുന്ന ഏതൊരു ആളുടെ ആവിശ്യം ഈ കൊറോണ കാലത്തും വളരെ കൃത്യതയോടെ ചെയ്തുകൊടുക്കുകയാണ് തകഴി ഫയർ &റെസ്ക്യൂ സിവിൽ ഡിഫെൻസ് അംഗങ്ങളും.

Advertisment