Advertisment

തലവടി ചുണ്ടൻ നിർമ്മാണ സമിതി ഓഫീസ് ഉദ്ഘാടനം നാളെ

New Update

എടത്വ:  തലവടി ചുണ്ടൻ നിർമ്മാണ സമിതി ഓഫീസ് ഉദ്ഘാടനം ഡിസംബർ 20ന് 1.30 ന് നടക്കും.തലവടി വില്ലേജ് ഓഫീസിന് സമീപമുള്ള ഐശ്വര്യ കോപ്ലസിൽ ആണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.

Advertisment

ഓഫീസിന്റെ ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത നിർവഹിക്കും. സമിതി പ്രസിഡന്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും.ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് നമ്പൂതിരി പട്ടമന അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.

publive-image

വിശിഷ്ഠ വ്യക്തികളെ വില്ലേജ് ഓഫീസ് ജംഗ്ഷനിൽ നിന്നും വാദ്യാഘോഷങ്ങളുടെയും വഞ്ചിപ്പാട്ട് സംഘത്തിന്റെയും അകമ്പടിയോട് വേദിയിലേക്ക് സ്വീകരിക്കും.

ചടങ്ങിൽ ജനറൽ കൺവീനർ അഡ്വ.സി.പി.സൈജേഷ് സ്വാഗതവും ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള കൃതജ്ഞതയും പ്രകാശിപ്പിക്കും.

അജിത്ത് കുമാർ പിഷാരത്ത്,തോമസ് മാലിയിൽ,ജോജി വയലപള്ളി, സണ്ണി അനുപമ,ജോമോൻ ചക്കാലയിൽ, അരുൺപുന്നശ്ശേരിൽ, രമേശ് കുമാർ പി.ഡി, കെ.കെ.രാജു എന്നിവർ നേതൃത്വം നല്കും.

Advertisment