Advertisment

തലവടി ചുണ്ടൻ നിർമ്മാണ സമിതി രൂപികരിച്ചു.  ജനറൽ ബോഡി യോഗം ഡിസംബർ 3 ന്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വ:  തലവടി ഗ്രാമത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം നിർമ്മിച്ച് ജലോത്സവത്തിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യവുമായി പുതിയ വള്ളം നിർമ്മിക്കാൻ ഉള്ള ആലോചനയോഗം പനയനൂർകാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു.

Advertisment

കെ.ആർ.ഗോപകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജനൂബ് പുഷ്പാകരൻ മുഖ്യപ്രഭാഷണം നടത്തി.

publive-image

ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ.വർഗീസ്, അംഗങ്ങളായ പ്രിയ അരുൺ ,അജിത് കുമാർ പിഷാരത്ത്, ദിനു വിനോദ്, ബിനു സുരേഷ്, ബോട്ട് റേസ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ.ഉമ്മൻ എം.മാത്യം ,

ജോജി വയലപളളി,അഡ്വ.സി.പി സൈജേഷ് ,അരുൺ പുന്നശ്ശേരിൽ, ജോമോൻ ചക്കാലയിൽ, അജി കലവറശേരിൽ, ഭരതൻ പട്ടരുമഠം,സണ്ണി അനുപമ, ,രമേശ് കുമാർ പി.ഡി, എം.ജി കൊച്ചുമോൻ,തങ്കച്ചൻ മാലിയിൽ, ഡോ.ജോൺസൺ വി. ഇടിക്കുള, മോഠി കുരുവിള, മനോജ് ചിറപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി, ബ്രഹ്മശ്രീ.സുജിത് തന്ത്രികൾ ,റവ.ഫാദർ: ഏബ്രഹാം തോമസ്, ബിജു പാലത്തിങ്കൽ , അഡ്വ.ജനൂബ് പുഷ്പകരൻ, ബിനു ഐസക്ക് രാജു (മുഖ്യരക്ഷാധികാരികൾ ), കെ.ആർ ഗോപകുമാർ (പ്രസിഡന്റ്) ,ജോമോൻ ചക്കാലയിൽ (ജനറൽ സെക്രട്ടറി) രമേശ് കുമാർ പി.ഡി (ട്രഷറാർ) അഡ്വ.സി.പി.സൈജേഷ് (ജനറൽ കൺവീനർ), ഡോ.ജോൺസൺ വി. ഇടിക്കുള ( ചീഫ് കോർഡിനേറ്റർ ) എന്നിവർ അടങ്ങിയ 101 അംഗ തലവടി ചുണ്ടൻ നിർമ്മാണ സമിതിയും 10 അംഗ മോണിറ്ററിംങ്ങ് കമ്മിറ്റിയും രൂപികരിച്ചു.

ജനറൽ ബോഡി യോഗം ഡിസംബർ 3 ന് 5 മണിക്ക് അനുപമ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടും.

Advertisment