Advertisment

തലവടി ചുണ്ടൻവള്ള നിർമ്മാണ സമിതിയിലേക്ക് ദക്ഷിണയും സംഭാവനയായി നല്കി പനയനൂർകാവ് ക്ഷേത്രം മുഖ്യ കാര്യദർശി

New Update

എടത്വ:  തലവടി ചുണ്ടൻവള്ള സമിതിയുടെ ഓഫീസ് ഉദ്ഘാടനത്തോടനുബദ്ധിച്ച് നടന്ന പ്രത്യേക പൂജയ്ക്ക് ശേഷം സംഘാടക സമിതി നല്കിയ ദക്ഷിണയാണ് ചുണ്ടൻ വള്ള നിർമ്മാണ ഫണ്ടിലേക്ക് പനയനൂർകാവ് ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദ് പട്ടമന സംഭാവനയായി നല്കിയത്.

Advertisment

നിർമ്മാണ സമിതിയുടെ രക്ഷാധികാരി കൂടിയായ ഇദ്ദേഹം കടുത്ത ജലോത്സവ പ്രേമി കൂടിയാണ്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.

publive-image rbt

പുർവ്വപിതാക്കന്മാർ ഉപയോഗിച്ചിരുന്ന ചെറുവള്ളം ഇദ്ദേഹം ഇപ്പോഴും തന്റെ സ്വീകരണ മുറിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ജലകായിക രംഗത്തെ അനന്ത സാധ്യതകളെ തന്റെ പ്രഭാഷണങ്ങളിലൂടെ പുതുതലമുറയ്ക്ക് പകർന്ന് നല്കുകയും ചെയ്യുന്നു.

തന്റെ കുടുംബത്തിന്റെ വക തലവടി ചുണ്ടൻ വള്ളത്തിന് ഉള്ള ഷെയർ ജനറൽ കൺവീനർ അഡ്വ.സി.പി.സൈജേഷ് ഏറ്റുവാങ്ങി.ചടങ്ങിൽ പ്രസിഡന്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള സ്വാഗതവും തങ്കച്ചൻ മാലിയിൽ കൃതജ്ഞതയും പറഞ്ഞു.

ജോമോൻ ചക്കാലയിൽ , ജോജി ജെ.വയലപളളി,വിൽസൺ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ, സണ്ണി അനുപമ, പ്രസാദ് ,അജി കലവറശ്ശേരിൽ ,തോമസ്കുട്ടി ചാലുങ്കൽ എന്നിവർ ആശംസ അറിയിച്ചു.

തലവടി ചുണ്ടൻ വള്ള നിർമ്മാണ കമ്മിറ്റി ഓഫിസിന്റെ പ്രവർത്തനങ്ങൾക്കായി സൗജന്യമായി കെട്ടിടം വിട്ടുതന്ന പി.ഡി രമേശ് കുമാറിനെ അഭിനന്ദിച്ചു. വൈകുന്നേരം 5 മണി മുതൽ 7 വരെ പ്രവർത്തിക്കുന്ന ഓഫീസിന്റെ ചുമതല ബിബിനെ ഏത്പ്പിച്ചു.

സംഭാവനകൾ ,ഷെയറുകൾ എന്നിവ സമിതിയുടെ അക്കൗണ്ടിലൂടെയോ ഓഫീസിൽ നേരിട്ടോ സ്വീകരിക്കുന്നതാണ്.

Advertisment