Advertisment

തലവടി പഞ്ചായത്തിൽ ആലപ്പുഴ ഡിസാസ്റ്റർ റസ്പോൺസ് ഫോഴ്സ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി

New Update

എടത്വാ:  ആലപ്പുഴ ഡിസാസ്റ്റർ റസ്പോൺസ് ഫോഴ്സിൻ്റെ ആഭിമുഖ്യത്തിൽ തലവടി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനം നടത്തി.

Advertisment

പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജനൂബ് പുഷ്പാകർ ഉദ്ഘാടനം ചെയ്തു. ചീഫ് കോർഡിനേറ്റർ പ്രേം സായി ഹരിദാസ് അധ്യക്ഷത വഹിച്ചു.

publive-image

വില്ലേജ് ഓഫിസർ മിനി ബി , പഞ്ചായത്ത് അംഗങ്ങളായ ദീനു വിനോദ് , പി. കെ. വർഗ്ഗീസ്, അജിത്ത് കുമാർ പിഷാരത്ത്, മണിദാസ്, അനിരൂപ്, ഡിസാസ്റ്റർ റസ്പോൺസ് ഫോഴ്സ് കോർഡിനേറ്റർ ഹരീന്ദ്രനാഥ് തായംങ്കരി, ഡോ.ജോൺസൺ വി. ഇടിക്കുള, എ. ജെ. കുഞ്ഞുമോൻ, ജീമോൻ ജോസഫ്‌, വിജയകുമാർ തായംങ്കരി,നിജു നിസാർ, കൊച്ചുമോൻ , ഉണ്ണികൃഷ്ണൻ, സിദാൻ ജിമ്മി ,വിൻസൺ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ എന്നിവർ സംബന്ധിച്ചു.

publive-image

എ. ഡി. ആർ. എഫിൻ്റെ ഇരുപത് അംഗ സംഘമാണ് വിവിധ ഇടങ്ങളിലെ അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.

പഞ്ചായത്ത് ഓഫീസ്, ആശുപത്രി, വില്ലേജ് ഓഫീസ്, മാവേലി സ്റ്റോർ ,റേഷൻ കടകൾ, ആയുർവേദ ആശുപത്രി, കൃഷി ഭവൻ, എ ടി എം മെഷിനുകൾ ,ബസ് സ്റ്റോപ്പുകൾ, ബാങ്കുൾ , കൊറൻ്റെൻ കേന്ദ്രം, ഹോമിയോ ആശുപത്രി, മൃഗാശുപത്രി എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി.

Advertisment