Advertisment

സർക്കാർ ഉത്തരവ് അധികൃതർ ഉടൻ നടപ്പിലാക്കണം: സൗഹൃദ വേദി

New Update

തലവെടി:  ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യാനുസൃതമായി കുടിവെെള്ള വിതരണം നടത്തുന്നതിനുള്ള സർക്കാർ ഉത്തരവ് ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും കുടിവെള്ളം വിതരണം ആരംഭിക്കാതെ തലവടി പഞ്ചായത്ത്.

Advertisment

ഈ വിഷയത്തിൽ അടിയന്തര നടപടി ഉടൻ ഉണ്ടാകണമെന്ന് ആവശ്യപെട്ട് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ജില്ലാ കളക്ടർ എം. അഞ്ജനയ്ക്ക് നിവേദനം നല്കി.

publive-image dav

മാർച്ച് 31 വരെ അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയും ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പതിനൊന്ന് ലക്ഷം രൂപയും ആണ് ഓരോ ഗ്രാമ പഞ്ചായത്തിനും അനുവദിച്ചിരിക്കുന്നത്.

ജി.പി.എസ് ലോഗും വാഹനത്തിൻ്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പു വരുത്തിയ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിമാർ ചിലവ് തുക വിനിയോഗിക്കേണ്ടതും തദ്ദേശ വകുപ്പിൻ്റെ ജില്ലാതല മേധാവികൾ ഓരോ രണ്ടാഴ്ചയിലും ഇക്കാര്യം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ദുരന്ത നിവാരണ വകുപ്പിൻ്റെ നിബന്ധനകൾ സ്വയം ഭരണ വകുപ്പ് മേധാവികൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

തലവടി തെക്കെക്കരയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്നുള്ള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും നിലവിലുണ്ട്.

ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് രണ്ടര പതിറ്റാണ്ട് കഴിയുന്നു. ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.

എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ ശുദ്ധജല ക്ഷാമം ആണ് അനുഭവിക്കുന്നത്.

കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഉപയോഗിച്ചിരുന്നത് തോടുകളിലെ വെള്ളം ആയിരുന്നു. അതും ഇപ്പോൾ ഇല്ലാതെ ആയിരിക്കുകയാണ്. ഈ വർഷം വളരെ നേരത്തെ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. നിരവധി പ്രതിഷേധസമര പരിപാടികൾ ഇതിനോടകം നടത്തി.

കൊറോണാ വ്യാപനം തടയുന്നതിന് മുൻകരുതലുകൾ സ്വീകരിക്കുന്നതിന് പോലും ശുദ്ധജലമില്ലാതെ പ്രദേശവാസികൾ വലയുകയാണ്.

ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റും സൗഹൃദവേദിയും ചില പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുണ്ട്. എന്നാൽ ആവശ്യക്കാർ വർദ്ധിച്ചുവരികയാണ്.

കുടിവെള്ളം നിറച്ച ലോറി എത്തുമ്പോഴേക്ക് നൂറ് കണക്കിന് പാത്രങ്ങൾ ആണ് പ്രദേശവാസികൾ റോഡുകളിൽ കൊണ്ടുവരുന്നതെന്നും വാലയിൽ ബെറാ ഖാ ഭവനിൽ സൗഹൃദവേദി സ്ഥപിച്ച കിയോസ്കിൽ നിന്നും കുടിവെള്ളം ശേഖരിക്കുവാൻ വിവിധ ഇടങ്ങളിൽ നിന്നും ജനം എത്തുന്നുണ്ടെന്ന് സെക്രട്ടറി വിൻസൺ പൊയ്യാലുമാലിൽ, ട്രഷറർ സുരേഷ് പരുത്തിക്കൽ എന്നിവർ പറഞ്ഞു.

Advertisment