Advertisment

തലവെടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് സൗഹൃദ വേദി ഈസ്റ്റർ ദിന വിഭവത്തിനുള്ള ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു

New Update

തലവെടി:  കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക് ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ ആരും പട്ടണി കിടക്കാതിരിക്കാനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഉത്തരവ് പ്രകാരം തലവെടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് സൗഹൃദ വേദി ഭക്ഷ്യസാധനങ്ങൾ എത്തിച്ചു.

Advertisment

publive-image

ഈസ്റ്റർ ദിനത്തിൽ വിതരണം ചെയ്യുന്ന 150 ഭക്ഷണ പൊതിക്ക് ആവശ്യമായ സാധനങ്ങൾ ആണ് ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  അഡ്വ. ജനൂബ് പുഷ്പാകരന് കൈമാറിയത്.

വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. കെ. വർഗ്ഗീസ്, അംഗം അജിത്ത് കുമാർ പിഷാരത്ത്, സൗഹൃദ വേദി സെക്രട്ടറി വിൻസൺ പൊയ്യാലുമാലിൽ, ട്രഷറർ സുരേഷ് പരുത്തിക്കൽ , സി. പി. എം ലോക്കൽ കമ്മിറ്റി അംഗം സുധീർ കെ. കെ എന്നിവർ സംബന്ധിച്ചു.

ലോക് ഡൗൺ ആരംഭിച്ച സമയം ഭക്ഷ്യധാന്യ കിറ്റുകളും സൗഹൃദ വേദി വിതരണം ചെയ്തിരുന്നു.

Advertisment