Advertisment

ക്രൈസതവരെ തേജോവധം ചെയ്യുവാന്‍ സെന്‍സര്‍ ബോര്‍ഡ്‌ കൂട്ടുനില്‍ക്കരുത്‌ : കത്തോലിക്ക കോണ്‍ഗ്രസ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:   ക്രൈസ്‌തവരെ തേജോവധം ചെയ്യുവാനായി ക്രൈസ്‌തവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളനാപരമായി ചിത്രീകരിച്ചിട്ടുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്‌ കൂട്ടുനില്‍ക്കരുതെന്ന്‌ കത്തോലിക്ക കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ബിജു പറയന്നിലം.

Advertisment

ക്രൈസതവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുംവിധം ചില ക്രൈസ്‌തവ വിരുദ്ധ ശക്തികള്‍ തയ്യാറാക്കുന്ന ഇത്തരം സിനിമകള്‍ക്ക്‌ അനുമതി നല്‍കുന്നതിനെതിരെ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം.

ഇത്തരം സിനിമകള്‍ ഇന്ന്‌ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതമൂല്യങ്ങളെ തകര്‍ക്കുവാന്‍ വേണ്ടിയുള്ള തുടര്‍ ശ്രമങ്ങളുടെ ഭാഗമാണ്‌. യേശുവിന്റെ നാമം അവഹേളനാപരമായി സിനിമകളില്‍ ഉപയോഗിക്കുന്നതില്‍ ക്രൈസതവ വിശ്വാസികള്‍ക്ക്‌ കടുത്ത പ്രതിഷേധമുണ്ട്‌.

ക്രൈസ്‌തവ വിശ്വാസാനുഷ്ടാനങ്ങളെയും ആചാരങ്ങളെയും വില കുറച്ച്‌ കാണിക്കുവാനും അതിലൂടെ ക്രൈസ്‌തവരെ പൊതു സമൂഹത്തില്‍ അപഹാസ്യരാക്കുവാനുമാണ്‌ ഇത്തരം സിനിമകള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലക്ഷ്യമിടുന്നത്‌.

ഇത്തരം സിനിമകളെ വെറും ഒരു കലാസൃഷ്ടിയായി നിസ്സാരവത്‌ക്കരിക്കുവാന്‍ ക്രൈസ്‌തവ സമൂഹം തയ്യാറല്ല. ക്രൈസ്‌തവരെ അവഹേളിച്ച്‌ പണം സമ്പാദിക്കുവാന്‍ സിനിമ രംഗത്തുള്ളവര്‍ ശ്രമിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണ്‌.

ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു.

Advertisment