Advertisment

നവോത്ഥാന മൂല്യങ്ങള്‍ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി തയ്യാറാക്കണം - സി.കെ. വിദ്യാസാഗര്‍

author-image
admin
Updated On
New Update

മൂവാറ്റുപുഴ:  19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിലും കേരളത്തിലുണ്ടായിട്ടുള്ള നവോത്ഥാന മുന്നേറ്റ ചരിത്രം ഉള്‍പ്പെടുത്തി കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കണമെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റ്‌ സി.കെ. വിദ്യാസാഗര്‍ അഭിപ്രായപ്പെട്ടു.

Advertisment

കേരളാ കോണ്‍ഗ്രസ്സ്‌ സ്ഥാപക ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ 42-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ നവോത്ഥാന മൂല്യ സംരക്ഷണം നവകേരളത്തിന്‌ എന്ന വിഷയം സംബന്ധിച്ച്‌ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

കേരളത്തില്‍ നിലനിന്ന നിരവധി ദുരാചാരങ്ങളെ ഇല്ലാതാക്കാനാണ്‌ ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നേതാക്കള്‍ പരിശ്രമിച്ചത്‌.

കേരള നവോത്ഥാനത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ച വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും യഥാര്‍ത്ഥ ചരിത്രം പുതുതലമുറ വേണ്ട വിധം മനസ്സിലാക്കിയിട്ടില്ലാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്‌. ഇത്‌ പരിഹരിച്ച്‌ ഭാവി തലമുറയെ ഉദ്‌ബുദ്ധരാക്കുവാന്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണം അനിവാര്യമാണ്‌.

രാജ്യത്ത്‌ ആചാരങ്ങളും, ദുരാചാരങ്ങളും രാജ്യത്തിന്റെ ഭരണഘടനയ്‌ക്കും നിയമങ്ങള്‍ക്കും മുകളിലല്ലായെന്നും, ആചാരങ്ങള്‍ ഈശ്വരന്‌ മുകളില്‍ പറക്കുന്ന കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തിന്‌ പുതിയ ദിശാബോധം കാണിച്ച്‌ കൊടുക്കേണ്ട നേതാക്കള്‍ തെറ്റായ സന്ദേശം നല്‍കുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം കാര്‍ഷിക മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കിയ നേതാവായിരുന്നു മഹാനായ കെ.എം. ജോര്‍ജെന്നും അദ്ദേഹം അനുസ്‌മരിച്ചു. രാവിലെ 9.30 ന്‌ കെ.എം. ജോര്‍ജിന്റെ സ്‌മൃതി കുടീരത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ. ഫ്രാന്‍സീസ്‌ ജോര്‍ജ്‌ എക്‌സ്‌.എം.പി പുഷ്‌പചക്രം സമര്‍പ്പിച്ചു.

തുടര്‍ന്ന്‌ നടന്ന അനുസ്‌മരണ സമ്മേളനത്തില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.സി. ജോസഫ്‌ എക്‌സ്‌.എം.എല്‍.എ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.പി. പോളി, സണ്ണി മണ്ണത്തൂക്കാരന്‍, ജോസ്‌ വള്ളമറ്റം, ജോസ്‌ പാറേക്കാട്ട്‌, ജോര്‍ജ്‌ അഗസ്റ്റിന്‍, ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഷൈസണ്‍ പി. മാങ്ങഴ, യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന നേതാക്കളായ ജോബിന്‍ കണ്ണാത്തുകുഴി, കെ.എം. ജോര്‍ജ്‌, സജികുമാര്‍ കാവുവിള, പാര്‍ട്ടി ജില്ലാ ഭാരവാഹികളായ പൗലോസ്‌ മുടക്കുംതല, പി.സി. ജേക്കബ്‌, ജോളി നെടുംകല്ലേല്‍, കെ.കെ. ഡാനി, സി.പി. ജോയി, വില്‍സണ്‍ റാഫേല്‍, സന്തോഷ്‌ ജോര്‍ജ്‌, ബേബി പൂനാട്ട്‌, പ്രിയേഷ്‌ കെ. മാത്യു, ബെസ്റ്റിന്‍ ചേറ്റൂര്‍, ഇമ്മാനുവല്‍ പാലക്കുഴി, പി.എം. ബേബി, ബേബി റാത്തപ്പിള്ളില്‍, പോള്‍സണ്‍ കുടിയിരിപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment