Advertisment

സംഘ് പരിവാർ ഭീകരതയെ അതിജയിക്കാൻ തൊഴിലാളികൾ ഒരുമിക്കണം. ജനുവരി 8 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക : ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി

New Update

എറണാകുളം:  സംഘ്പരിവാർ സർക്കാരിൻറെ തൊഴിലാളി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടുകകൾക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളികൾ ജനുവരി 8 ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് ട്രേഡ് യൂണിയൻ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisment

രാജ്യം ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പതിറ്റാണ്ടുകളിലെ പോരാട്ടങ്ങലിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം ഹനിക്കുന്ന തരത്തിലാണ് 44 തൊഴിൽ നിയമങ്ങൾ 4 കോഡുകളാക്കി മാറ്റുന്നത്.

publive-image

ഭാരത് പെട്രോളിയം അടക്കം ലാഭകരമായ പൊതുമേഖലകള്‍ കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കുകയാണ് കേന്ദ്രസർക്കാർ. സാമ്പത്തിക വളർച്ച 4.5 ശതമാനത്തിലേക്ക് കൂപ്പു കുത്തിയതും നോട്ട് നിരോധവും ജി.എസ്.ടിയും തൊഴിൽ മേഖല ആകെ തകർന്നിരിക്കുന്നു.

സമാനമായി കാർഷിക മേഖലയും തകർന്നു. കർഷകർക്ക് ഉത്പന്നത്തിന് വില ലഭിക്കുന്നില്ലെങ്കിലും നിത്യോപയോഗ സാധനങ്ങൽക്ക് തീവിലയുമാണ്.

മാസശമ്പളമായി 18000 മിനിമം വേതനം എന്ന ആവശ്യത്തെ തള്ളി വെറും 178 രൂപ ദിവസ വേതനം മാത്രമാണ് സർക്കാർ നിർണ്ണയിച്ചത്. പുതിയ തൊഴിൽ നിയമങ്ങളുടെ പരിഷ്കരണത്തോടെ സംഘടനാ സ്വാതന്ത്ര്യവും തൊഴിലാളിക്ക് നഷ്ടമാകും. പൌരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും വഴി തൊഴിലാളി സമൂഹം ഗുരുതരമായ അസ്ഥത്വ പ്രതിസന്ധി നേരിടുന്നുണ്ട്.

കേന്ദ്രത്തിൻറെ അതേ നയങ്ങളാണ് കേരള സർക്കാരും തുടരുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി പീടിക തൊഴിലാളി നിയമങ്ങളും, ചുമട്ടു തൊഴിലാളി നിയമങ്ങളും ഭേദഗതി ചെയ്തത് ഇതിൻറെ ഭാഗമാണ്. ഈ സാഹചര്യത്തിൽ രാജ്യവ്യാപകമായി തൊഴിലാളികൾ ജനുവരി 8 ന് പൊതുപണിമുടക്ക് നടത്തുകയാണ്.

വിലക്കയറ്റം തടയുക, പൌരത്വ ഭേദഗതി നിയമം – എൻ.ആർ.സി എന്നിവ ഉപേക്ഷിക്കുക, തൊഴിലാളി വിരുദ്ധ കോർപ്പറേറ്റ് അനുകൂല തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, പൊതു മേഖലകളുടെ സ്വകാര്യ വത്കരണം അവസാനിപ്പിക്കുക, മിനിമം വേതനം മാസം 21000 രൂപയായി നിശ്ചയിക്കുക,

തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക, നാഷണൽ പെൻഷൻ സ്കീം പിൻവലിക്കുക, സ്റ്റാട്ടൂട്ടറി പെൻഷൻ തുടരുക, കുറഞ്ഞ പെൻഷൻ 10000 രൂപയാക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിൽ പങ്കുചേരുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:

1. റസാഖ് പാലേരി (ചെയർമാൻ, ട്രേഡ് യൂണിയൻ കോഡിനേഷൻ കമ്മിറ്റി)

2. എം. ജോസഫ് ജോൺ (FITU)

3. മുഹമ്മദ് ഉമർ (ASET)

4. ജോൺസൺ അമ്പാട്ട് (AICCTU)

5. ജയൻ കോനിക്കര (TUCI)

6. സിസ്റ്റർ സാലി (CFTUI)

7. മുഹമ്മദ് ഷിഹാബ് (INA)

8. റഫീഖ് അമ്പഴത്തിൽ (KECSWA)

9. ഉസ്മാൻ പാറയിൽ (KSCWU)

10. എ.എം മുസ്തഫ (FITU എറണാകുളം ജില്ല പ്രസിഡന്റ്)

Advertisment