Advertisment

പറന്നുപറന്ന് അമ്മുക്കുട്ടിയും കൂട്ടുകാരികളും. വയോമിത്രം വിമാനയാത്ര കൗതുകമായി

author-image
വൈ.അന്‍സാരി
New Update

മുവാറ്റുപുഴ:  പുലര്‍ച്ചെ കണ്ണൂരിലേക്കുള്ള വിമാനമാണ്.  വിമാനത്തില്‍ പറക്കണമെന്ന മോഹം സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് എണ്‍്പത്തി രണ്ട് കാരി അമ്മുക്കുട്ടിയും കൂട്ടുകാരികളും.

Advertisment

വിമാനവും വിമാനത്താവളവും ആകാശയാത്രയുമൊക്കെ അപ്രാപ്യമായ സാഹചര്യത്തിലായിരുന്നു മുവാറ്റുപുഴ നഗരസഭയും സഹസ്ര ഫൗണ്ടേഷനും ചേര്‍ന്ന് വയോമിത്രം പദ്ധതിക്ക് വേണ്ടി ഇവര്‍ക്കു വിമാന യാത്ര ഒരുക്കിയത്.

publive-image

ആകാശത്തു വിമാനത്തിന്റെ ചെറുരൂപം കണ്ടിട്ടുള്ളതല്ലാതെ അതില്‍ കയറി യാത്ര ചെയ്യാനാകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നു ഇവര്‍ പറഞ്ഞു.

30 അംഗ വിമാന യാത്ര സംഘത്തില്‍ 26 പേരും 60 നും 80 നും ഇടയിലുള്ള ആളുകള്‍ ആയിരുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ കണ്ണൂര്‍ക്ക് പുറപ്പെട്ട്‌ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം അവര്‍ പറശിനിക്കടവ്, കണ്ണൂര്‍ കോട്ട, പാമ്പു വളര്‍ത്തല്‍ കേന്ദ്രം എന്നിവ സന്ദര്‍ശിച്ചു.

publive-image

കുട്ടികളെപ്പോലെ മുതിര്‍ന്ന പൗരന്മാരും യാത്രയുടെ ഓരോ നിമിഷവും ആസ്വദിച്ചു. അന്നേദിവസം രാത്രിതന്നെ തിരികെ വീട്ടില്‍ എത്തുകയും ചെയ്തു.

മുവാറ്റുപുഴ നഗരസഭാ ക്ഷേമകാര്യ ചെയര്‍മാന്‍ എം എ സഹീര്‍ ആണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, വയോമിത്രം മെഡിക്കല്‍ ടീം, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ യാത്രയില്‍ അനുഗമിച്ചു.

ജെറിയാട്രിക് ടൂറിസവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രകള്‍ തുടര്‍ന്നും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment