Advertisment

സർഫാസി നിയമത്തിന്റെ ഇര പ്രീത ഷാജിയെയും സമര സഖാക്കളെയും അറസ്റ്റ് ചെയ്ത പോലീസിൻറെ നടപടി ജനാധിപത്യ ധ്വംസനം ആം ആദ്മി പാർട്ടി

New Update

സർഫാസി നിയമത്തിന്റെ ഇര പ്രീത ഷാജിയെയും സമര സഖാക്കളെയും അറസ്റ്റ് ചെയ്ത പോലീസിൻറെ നടപടി ജനാധിപത്യ ധ്വംസനമെന്ന് ആം ആദ്മി പാർട്ടി.

Advertisment

അന്യായമായ ജപ്തിനടപടികൾക്ക് വഴിവെച്ച ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ മുൻപിൽ സമരത്തിന് ചെന്ന് സമരസഖാക്കളേയും ആ നിയമത്തിൻറെ ഇരയായ പ്രീതാ ഷാജി അടക്കമുള്ളവരേയും അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്.

നേരത്തെ പ്രഖ്യാപിച്ച രാപ്പകൽ സമരം എന്ന അറിയിപ്പ് കൊടുത്ത് പങ്കെടുത്ത സമരത്തിനെ ഇത്തരത്തിൽ നേരിടാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി ആംആദ്മി പാർട്ടി അറിയിച്ചു.

ജനാധിപത്യപരമായ സമരം ചെയ്യുവാനും വിഷയം ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാനുള്ള സാധ്യതയുമാണ് ഇവിടെ ഇല്ലാതാകുന്നത് കേരളത്തിലെ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പരിപാടിയെ ഇത്തരത്തിൽ നേരിടുവാനുള്ള പോലീസ്ഗൂഢാലോചനയെക്കുറിച്ച്സർക്കാർവ്യക്തമായി വിശദീകരിക്കണമെന്നും ഇതിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.

അനധികൃതമായ അല്ല ജനാധിപത്യപരമായി തന്നെയാണ് സമരത്തിനെത്തിയത് എന്ന കാര്യം പോലീസ് ഓർക്കേണ്ടതുണ്ട്. ഇത് ട്രിബൂണലിനെ നടപടികൾ തെറ്റാണ് എന്ന തുറന്നു സമ്മതിച്ച ഗവൺമെന്റിന്റെ ഒരു നയം തന്നെയാണോ എന്ന് സർക്കാരുവ്യക്തമാക്കണം

Advertisment