Advertisment

ഓട്ടിസം അവര്‍ക്ക് എഴുതാന്‍ തടസമായില്ല

author-image
admin
New Update

കൊച്ചി: ഓട്ടിസം ഒരു പരിമിതിയാണെന്നു വിചാരിക്കുന്നവര്‍ കൃതി 2018 പുസ്തകോത്സവത്തിലെ ഓട്ടിസം ക്ലബ് സ്റ്റാളിലെത്തുക. ഓട്ടിസം ബാധിച്ച ആറ് കുട്ടികള്‍ രചിച്ച പുസ്തകങ്ങള്‍ സ്റ്റാളിലുണ്ട്. എല്ലാം കവിതാസമാഹാരങ്ങള്‍.

Advertisment

publive-image

സ്റ്റാള്‍ ഉദ്ഘാടനംസഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഓട്ടിസം ക്ലബ് പ്രസിദ്ധീകരിക്കുന്ന ഓട്ടിസം വോയ്‌സ് എന്ന ത്രൈമാസിക ഓട്ടിസം ക്ലബ് കേരള പ്രസിഡന്റ് ബിജു ഐസക് മന്ത്രിക്കു കൈമാറി.

ഓട്ടിസക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ മാത്രം അംഗങ്ങളായുള്ള ഓട്ടിസം ക്ലബുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പുസ്തകങ്ങളെക്കുറിച്ച് തിരുവനന്തപുരം ഓട്ടിസം ക്ലബ് സെക്രട്ടറി ശിവദാസ് എ. കെ. മന്ത്രിക്ക് വിശദീകരിച്ചു നല്‍കി. ഓട്ടിസത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളും സ്റ്റാളിലുണ്ട്.

Advertisment