Advertisment

ഓഖി ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ബിലീവേഴ്‌സ് ഹോസ്പിറ്റല്‍ ജീവനക്കാര്‍

author-image
admin
New Update

കൊച്ചി: അഗതികള്‍ക്കും ആലംബഹീനര്‍ക്കും സഹായഹസ്തം നീട്ടുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റ(ബിസിഎംസിഎച്ച്)ലിലെ ജീവനക്കാര്‍ നാടിനാകെ കണ്ണീരായി മാറിയ ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതിനായ് ധനസമാഹരണാര്‍ത്ഥം തങ്ങളുടെ വീടുകളിലുണ്ടാക്കിയ വസ്ത്രങ്ങള്‍, അച്ചാറുകള്‍, ചിപ്സ്, വിവിധതരം മധുരപലഹാരങ്ങള്‍, പായസം എന്നിവ ഹോസ്പിറ്റലിന്റെ നടുത്തളത്തില്‍ തയാറാക്കിയ വേദിയില്‍ വില്‍പനക്കെത്തിച്ചു.

publive-image

കോളേജ് വിദ്യാര്‍ത്ഥികള്‍, രോഗികള്‍, അവരുടെ ബന്ധുമിത്രാദികള്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍ എന്നിവര്‍ കസ്റ്റമേഴ്സായി എത്തിയതോടു കൂടി പരിപാടി വന്‍വിജയമായി. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാണ്ടി മാറ്റിത്തറയും മിഷന്‍ ഡയറക്ടര്‍ റവ. ഡോ. ഡാനിയേല്‍ ജോണ്‍സണ്‍ ചേര്‍ന്ന് വിപണനോദ്ഘാടനം നിര്‍വഹിച്ചു.

Advertisment