Advertisment

എന്‍.ഡി.എ.യുടെ അച്ചാ ദിന്‍ എന്തെന്ന്‌ വ്യക്തമാക്കണം: അഡ്വ. ബിജു പറയന്നിലം

author-image
സാബു മാത്യു
New Update

മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അച്ചാദിന്‍ കൊണ്ട്‌ അവര്‍ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ വ്യക്തമാക്കണമെന്ന്‌ കത്തോലിക്ക കോണ്‍ഗ്രസ്സ്‌ ഗ്ലോബല്‍ പ്രസിഡന്റ്‌ അഡ്വ. ബിജു പറയന്നിലം.

Advertisment

കേന്ദ്രസര്‍ക്കാരിന്റെ വികലമായ പെട്രോള്‍ വില വര്‍ദ്ധനവ്‌ നയത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്സ്‌ കോതമംഗലം രൂപതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഹെഡ്‌ പോസ്റ്റോഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

publive-image

സര്‍ക്കാരും കോര്‍പ്പറേറ്റുകളും ജനങ്ങളെ കൊള്ളയടിക്കുകയാണ്‌. ക്രൂഡ്‌ ഓയിലിന്റെ വില 142 ഡോളറില്‍ നിന്നും 62 ഡോളറായി കൂപ്പുകുത്തിയിട്ടും പെട്രോള്‍വില കുറയ്‌ക്കാത്തതിന്‌ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണം. ഈ രാജ്യത്ത്‌ മതപരമായ അസഹിഷ്‌ണുത വളര്‍ത്തുന്നതില്‍ മാത്രമാണ്‌ സര്‍ക്കാര്‍ വിജയിച്ചിട്ടുള്ളതെന്നും ബിജു പറയന്നിലം ആരോപിച്ചു.

രൂപതാ പ്രസിഡന്റ്‌ ഐപ്പച്ചന്‍ തടിക്കാട്ട്‌ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഫൊറോന ഡയറക്‌ടര്‍ ഫാ. പോള്‍ നെടുമ്പുറത്ത്‌, ജോസ്‌ ചെറിയാന്‍ പുതിയിടം, ജോണ്‍ മുണ്ടന്‍കാവില്‍, പ്രൊഫ. ജോസുകുട്ടി ജെ ഒഴുകയില്‍, ജോസ്‌ ഇലഞ്ഞിക്കല്‍, ജോര്‍ജ്‌ കോയിക്കല്‍, ഫാ. ആന്റണി പുത്തന്‍കുളം, ജോയി പോള്‍, മാത്യു ജോണ്‍ മലേക്കുടി, ജോജി നെടുങ്കല്ലേല്‍, ജോജോ വടക്കേവീട്ടില്‍, ജേക്കബ്ബ്‌ തോമസ്‌ ഇരമംഗലത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

Advertisment