Advertisment

കൊച്ചിൻ യൂണിവേഴ്സിറ്റി ജനറൽ കൗൺസിൽ ഇലക്ഷന് സ്റ്റേ നൽകാനുള്ള ഹൈകോർട്ട് വിധി സ്വാഗതാർഹം:ഫ്രറ്റേണിറ്റി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

എറണാകുളം:  മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഇലക്ഷൻ അട്ടിമറിക്കാനുള്ള കൊച്ചിൻ യൂണിവേഴ്സിറ്റി അധികാരികളുടെയും SFI യുടെയും ശ്രമങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ നടത്തിയ നിയമപോരാട്ടമാണ് കോടതി വിധിയിലൂടെ മറികടന്നത്.

Advertisment

ഇലക്ഷൻ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിന് 15 ദിവസം മുൻപ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം എന്ന ഇലക്ഷൻ നിയമങ്ങൾ കാറ്റിൽ പറത്തി ആണ് തിരഞ്ഞെടുപ്പ് നടന്നത്. പലഡിപ്പാർട്ട്മെന്റിലും വോട്ടർ പട്ടിക പ്രസിദ്ധീകരിചിട്ടുപോലുമുണ്ടായിരുന്നില്ല.

ഇലക്ഷന്റെ തലേന്ന് വൈകീട്ട് ആണ് പല ഡിപ്പാർട്മെന്റുകളിലുംവോട്ടർ പട്ടിക പ്രസിദ്ധീകരചിട്ടുള്ളത്. മറ്റു ഡിപ്പാർട്മെന്റുകളിൽ കഴിഞ്ഞ ഇലക്ഷനിൽ ഉപയോഗിച്ച വോട്ടർപട്ടക തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. അതിനാൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും മത്സരിക്കാൻ സാധിച്ചിട്ടില്ല.

ഇത്തരം ജനാധിപത്യ വിരുദ്ധ തിരഞ്ഞെടുപ്പിനെതിരെ ചീഫ് റിട്ടേണിങ്‌ ഓഫീസർക്കും വൈസ് ചാന്സല്ലർക്കും രജിസ്ട്രാർക്കും വിദ്യാർത്ഥികൾ പരാതി നൽകിയെങ്കിലും യൂണിവേഴ്സിറ്റി യൂണിയൻ ട്രഷറർ കൂടിയായിട്ടുള്ള ഗ്രീവൻസ് സെല്ലിന്റെ കൺവീനറിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻപിൽ പരാതികളെ തള്ളിക്കളഞ്ഞു.

തുടർന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ കോടതിയിൽ സമീപിക്കുകയും ഇലക്ഷൻ മാറ്റിവെക്കാൻ ഉത്തരവിറക്കുകയുമായിരുന്നു.. ഇൗ വിധി ക്രമക്കേടുകൾ നടത്തി യൂണിയൻ നേടാൻ ശ്രമിച്ചവര്‍ക്ക് ഉള്ള തിരിച്ചടി ആണെന്നും ജനാധിപത്യ പോരാട്ടങ്ങൾക്ക് വലിയ പ്രതീക്ഷ ആണെന്നും ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷെഫ്രിൻ പറഞ്ഞു.

Advertisment