Advertisment

ബിസിഎംസിഎച്ച്‌ പാഷനേറ്റ്‌ ഹെല്‍ത്ത്‌ വോളന്റിയര്‍ പ്രോഗ്രാം ആരംഭിക്കുന്നു

author-image
admin
New Update

കൊച്ചി:  ആതുരശുശ്രൂഷയെ ഹൃദയസ്‌പൃക്കായ ജീവിതാനുഭവമാക്കിമാറ്റാന്‍ താല്‍പര്യമുള്ള യുവതി യുവാക്കള്‍ക്ക്‌ ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ്‌ ഹോസ്‌പിറ്റല്‍(ബിസിഎംസിഎച്ച്‌) പാഷനേറ്റ്‌ ഹെല്‍ത്ത്‌ വോളന്റിയര്‍ പ്രോഗ്രാം ആരംഭിക്കുന്നു.

രോഗീപരിചരണം കുടുംബത്തിലും സമൂഹത്തിലും ബാധ്യതയല്ല കടമയാണെന്ന സന്ദേശം പുതുതലമുറയില്‍ എത്തിക്കുന്നത്‌ ലക്ഷ്യമിട്ടുള്ള ഈ പ്രോഗ്രാം 15 ദിവസത്തേക്ക്‌ രാവിലെ 9 മുതല്‍ വൈിട്ട്‌ 4വരെയാണ്‌്‌. 15നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്‌ അവസരം.

വിജയകരമായി പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഒരു വര്‍ഷമാണ്‌ ഈ പ്രോഗ്രാമിന്റെ കാലാവധി. നിങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍ `വോളന്റിയര്‍' എന്ന സബ്‌ജക്‌റ്റിനുകീഴില്‍ msoffice@bcmch.org ഇ-മെയില്‍ വിലാസത്തിലേക്ക്‌ അയക്കുക.

Advertisment