Advertisment

ഇന്ത്യൻ കാത്തലിക് ഫോറം ഗ്ലോബൽ ഭാരവാഹികളെ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

എറണാകുളം:  കത്തോലിക്കാ സഭകളുടെ വിവിധ റീത്തുകളിൽപ്പെട്ട അത്മായ വിശ്വാസികളുടെ സംഘടനയായ ഇന്ത്യൻ കാത്തലിക് ഫോറം ഗ്ലോബൽ പ്രതിനിധികളെ പ്രഖ്യാപിച്ചു.

Advertisment

പോൾ മാർട്ടിൻ - ന്യൂയോർക്ക്, ലിൻറ മിഥുൻ, ബിബി തുറക്കൽ ചിക്കാഗോ, മനു നമ്പ്യാപറമ്പിൽ, സ്വപ്ന സേവ്യർ കുഴിപ്പള്ളിൽ -UK, സോണിയ മുണ്ടയ്ക്കൽ - കാനഡ, റിയ റോണി - നെതർലാൻഡ്', ജോസ് എം. ജോർജ് , ഡോണാ മധു- ആസ്ട്രേലിയ, സണ്ണി മണർകാട് UAE, എന്നിവരെ അതാതു രാജ്യങ്ങളിലെ കൺവീനറു മാരായി നിയമിച്ചു.

ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന ഭാരതീയരായ കത്തോലിക്കാ വിശ്വാസികളുടെ അത്മീയ കാര്യങ്ങളിൽ സഭയുടെ പഠനങ്ങളോട് ചേർന്ന് വിശ്വാസത്തെ ബലപ്പെടുത്തും വിധം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സഭാ വിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കണമെന്നും എർണാകുളത്ത് ചേർന്ന യോഗത്തിൽ തിരുമാനമെടുത്തു.

പ്രസിഡണ്ട് അഡ്വ.മെൽവിൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ.ഡാൽബി ഇമ്മാനുവൽ സ്വാഗതവും വൈസ് പ്രസിഡണ്ട് അനിൽ ജോസഫ് പൂതക്കുഴി പ്രമേയം അവതരിപ്പിച്ചു. ട്രഷറർ ജോബി ജോർജ് നന്ദിയും പറഞ്ഞു. ലിയോ സിൽവസ്റ്റർ, ടോണി, ജിമ്മി , തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment