Advertisment

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങ്‌: കെയർ - ആശ്രയം യു.എ.ഇ ആയിരം കുടുംബങ്ങള്‍ക്ക് ധനസഹായ വിതരണം നടത്തി

author-image
വൈ.അന്‍സാരി
New Update

കോതമംഗലം:  പ്രളയ ദുരിത ബാധിതരായ ആയിരം കുടുംബങ്ങള്‍ക്ക് കെയർ - ആശ്രയം യു.എ.ഇ ധനസഹായ വിതരണം നടത്തി. പ്രമുഖ ടെക്‌സ്റ്റൈല്‍സ് ബ്രന്റായ 'കെയര്‍' സാമൂഹിക സേവന കൂട്ടായ്മയായ ആശ്രയം യു.എ.ഇയുമായി ചേര്‍ന്ന് പ്രളയ ദുരിത ബാധിതരായ മൂവാറ്റുപുഴ കോതമംഗലം പ്രദേശത്തെ ആയിരം കുടുംബങ്ങള്‍ക്കാണ് രണ്ടായിരം രൂപ വീതം വിതരണം നടത്തിയത്.

Advertisment

publive-image

ധനസഹായം വിതരണ പൊതുസമ്മേളനം ജോയ്‌സ് ജോര്‍ജ്ജ് എം.പി. ഉദ്ഘാടനം ചെയ്തു.കെയര്‍ എം.ഡിയും നോര്‍ക്ക റൂട്ട്‌സ് മുന്‍ ഡയറക്ടറുമായ ഇസ്മയില്‍ റാവുത്തര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സഹായ വിതരണഉദ്ഘാടനം ആന്റണി ജോണ്‍ എം എൽ എ നിര്‍വ്വഹിച്ചു.

മുന്‍ എം.എല്‍,ജോസഫ് വാഴയ്ക്കന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു, ആശ്രയം യു.എ.ഇ സെക്രട്ടറി സുനിൽ പോൾ,കേരള ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ പി.എ.സുബൈര്‍ ഷീബാ എല്‍ദോസ്, അഡ്വ.പി.എം.ഇസ്മയില്‍,ആശ്രയം ദുരിതാശ്വാസ നിധി കോര്‍ഡിനേറ്റര്‍ മുഹമ്മദ് അസീസ്,എം.എ.സഹീര്‍, ജോണ്‍ തെരുവത്ത്, നാസര്‍ കക്കുറിഞ്ഞിയില്‍, ഷാജി പാലത്തിങ്കൽ, പി.പി മീരാൻ, സി.പി ഷക്കീർ , മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് കല്യാണിക്കുട്ടി, റെജി ടി.എസ്. ഷൈന്‍ കെ.കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പൊലിസ് ഉദ്ദ്യോഗസ്ഥര്‍ മൂവാറ്റുപുഴ കോതമംഗലം പ്രദേശത്തെ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രസ് ക്ലബ്ബുകൾക്ക് വേണ്ടി പി.എ. സോമൻ(കോതമംഗലം) യൂസഫ് അൻസാരി (മൂവാറ്റുപുഴ) എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

മൂന്നു ഘട്ടങ്ങളിലായി അഞ്ചുകോടിയോളം രൂപയുടെ ദുരിതാശ്വാസ സഹായവിതരണമാണ് ഇക്കുറി 'കെയറും ആശ്രയം യു.എ.ഇയുമായി ചേര്‍ന്ന് നടത്തിയത്.

Advertisment