Advertisment

കളമ്പൂരിനെ പച്ച പുതപ്പിക്കാൻ കൗൺസിലറുടെ നേതൃത്വത്തിൽ കർഷക കൂട്ടായ്മ

author-image
admin
New Update

പിറവം:  കൃഷിയിറക്കാതെ തരിശായിക്കിടന്ന കളമ്പൂർ പാടശേഖരത്തിലെ പത്തേക്കറോളം സ്ഥലത്ത്‌ ഇക്കുറി നെൽക്കതിർ വിളയും. പിറവം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ ചേർന്ന് വർഷങ്ങളായി കാടുകയറികിടന്ന പ്രദേശം കൃഷിക്ക് ഉപയുക്തമാക്കിയത്.

Advertisment

publive-image

വർഷങ്ങൾക്ക് മുൻപ് ഇഷ്ടികക്കളങ്ങളുണ്ടായിരുന്ന പാടശേഖരം കൃഷിയിറക്കാൻ സാധിക്കാത്തത് മൂലം ഉടമകൾ ഉപേക്ഷിച്ച നിലയിലായിരുന്നു. പിന്നീട് പിറവം നഗരസഭാ ഇഷ്ടിക കളങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെയാണ് കർഷകരിൽ പലരും കൃഷി ഇറക്കാൻ തയ്യാറായി മുന്നോട്ട് വന്നു തുടങ്ങിയത്.

publive-image

അമ്പലപ്പിള്ളി ഇല്ലത്ത്‌ എ.എൻ.സത്യഭാമ ,മേൽപ്പിള്ളി ഇല്ലത്ത്‌ എം.എസ്.രാമൻ നമ്പൂതിരി ,പെരുമാനത്ത്‌കുഴി പി.സി.ജേക്കബ് എന്നിവരയുടെ ഉടമസ്ഥതയിലുള്ള പാടത്താണ് കൃഷിയിറക്കിയത് . ഇനിയും തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജിൽസ് പെരിയപ്പുറം അറിയിച്ചു.

publive-image

കഴിഞ്ഞ ദിവസം നടത്തിയ വിത്ത്‌ വിതയ്ക്കൽ പരിപാടിയുടെ ഉദ്‌ഘാടനം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറം നിർവഹിച്ചു . പൗലോസ് മഞ്ഞാമറ്റം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് എം.പി. സുമേഷ്, പൗലോസ് കുഴിക്കാട്ടിൽ എന്നിവരും മറ്റ് കൃഷിക്കാരും സംബന്ധിച്ചു.

 

Advertisment