Advertisment

എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പാർക്കിൻസൺസ് രോഗ ചികിത്സ

New Update

കൊച്ചി:  എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പാർക്കിൻസൺസ് രോഗ ചികിത്സ ഡിസംബർ 19 - )൦ തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ എറണാകുളം ഡി എച്ച് റോഡിലുള്ള ടി ഡി എം ഹാൾ കോംപ്ലക്സിലെ ആയുഷ്യം പോളിക്ലിനിക്കിൽ വച്ച് നടത്തുന്നതാണ്.

ന്യൂറോളജിസ്റ്റുമാരായ ഡോ. സുരേഷ് കുമാർ (അമൃത ആശുപത്രി, ഡോ. ശ്രീറാം പ്രസാദ് (ലൂർദ്ദ് ഹോസ്പിറ്റൽ) എന്നിവർ രോഗികളെ സൗജന്യമായി ചികിൽസിക്കുന്നതായിരിക്കും.

കൂടാതെ വിദഗ്ധരായ ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്. ക്യാംപിൽ പങ്കെടുക്കേണ്ടവർ 0484 2361 160 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Advertisment