Advertisment

എറണാകുളം കരയോഗം പരിപാടികൾ മാറ്റിവച്ചു

New Update

കൊച്ചി:  എറണാകുളം കരയോഗത്തിലെ സാംസ്‌കാരിക വിഭാഗം പരിപാടികളായ അകായിലെ സംഗീതം ജോണ്‍സണ്‍ മെലഡീസ് ( 15.3.2020), ബീമിന്റെ പരിപാടിയായ സംഗീത വിരുന്ന് 'Sahir For You' (17.3.2020), കഥകളി സന്താനഗോപാലം ( 24.3.2020), ഫിലിം എം.ടി. യുടെ കുമരനെല്ലൂരിലെ കുളങ്ങള്‍ (29.3. 2020) എന്നീ പരിപാടികള്‍ കേരള സര്‍ക്കാരിന്റെ 'കോവിഡ് 19' പകര്‍ച്ചവ്യാധി സംബന്ധിച്ചുള്ള പ്രത്യേക അറിയിപ്പ് പരിഗണിച്ച് മേല്‍പറഞ്ഞ മാര്‍ച്ച് മാസ പരിപാടികള്‍ റദ്ദു ചെയ്തു.

മാറ്റി വെച്ച പരിപാടികള്‍ അവതരിപ്പിക്കുന്ന വിവരം പിന്നീട് അറിയിക്കുന്നതായിരിക്കും.

Advertisment