Advertisment

എറണാകുളം കരയോഗ൦ ഉപനിഷദ് വിചാരയജ്ഞ൦ (ഛാന്ദോഗ്യോപനിഷത്‌) 3 - )൦ ദിവസം

New Update

എറണാകുളം:  ഇതര ശാസ്ത്രങ്ങൾ ദൃശ്യ പ്രപഞ്ചത്തിന്റെ മഹിമയെ വിളിച്ചോതുമ്പോൾ വേദാന്തശാസ്ത്രം ആത്മമഹിമയാണ് വെളിപ്പെടുത്തുന്നത് - തന്റെ മഹിമ - നമ്മുടെ ജീവിതത്തിൽ ഏത് മേഖലകളിൽ കഴിയുന്നവരാണ് നമ്മളെങ്കിലും നമ്മുടെ മഹിമയെക്കുറിച്ചുള്ള ബോധം നമുക്കനിവാര്യമുണ്ടായിരിക്കണം.

Advertisment

ആയിരം ദേവതകളെ വിശ്വസിച്ചിട്ടും ആത്മവിശ്വാസമില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഈ ആത്മവിശ്വാസത്തിലേക്ക് നമ്മളെ നയിക്കുന്ന ആത്മമഹിമയുടെ കീർത്തനങ്ങളാണ് ഉപനിഷത്തുകളിൽ ഉടനീളമുള്ളത്.

എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം ഹാളിൽ നടക്കുന്ന 8 - )൦മത് ഉപനിഷദ് വിചാരയജ്ഞത്തിൽ സംസാരിക്കുകയായിരുന്നു സംപൂജ്യസ്വാമി ചിദാനന്ദപുരി.

എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന യജ്ഞം ഡിസംബർ 12 തീയതിയാണ് സമാപിക്കുന്നത്.

Advertisment