Advertisment

എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികൾക്ക് നാടകക്കളരി

New Update

എറണാകുളം:  നാടകത്തിനോടു താല്പര്യമുള്ള അഞ്ചാം ക്ലാസ്സു മുതല്‍ പ്ലസ് ടൂ വരെയുള്ള കുട്ടികള്‍ക്ക് നാടക രംഗത്തെ പ്രശസ്തര്‍ പരിശീലനം നല്‍കുന്ന ഒരാഴ്ച നീണ്ട നാടക കളരി എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആദ്യ വാരം ടി.ഡി. എം. ഹാളില്‍ നടത്തുന്നു.

Advertisment

ലോക നാടകത്തെക്കുറിച്ചുള്ള പരിചയപ്പെടുത്തലും അഭിനയം, മേക്കപ്പ ്, നാടക രചന എന്നിവയില്‍ പരിശീലനവും കളരിയുടെ അവസാന ദിവസം കുട്ടികള്‍ പങ്കെടുക്കുന്ന നാടകാവതരണവും നടക്കുന്നതാണ്.

രാവിലെ 10 മുതല്‍ വൈകു ന്നേരം 5.00 മണി വരെയാണ് ക്ലാസ്സ്. കുട്ടികളുടെ അഭിനയാഭിരുചി പരിശോധിച്ച് ആയിരിക്കും ക്യാമ്പിന് തെരഞ്ഞെടുക്കുക.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക -

ഫോണ്‍ : 9895071101

Advertisment