Advertisment

കേരള വിധവാ വയോജന ക്ഷേമസംഘം കുന്നത്തുനാട്ട് താലൂക്ക് സമ്മേളനo നടത്തി

New Update

എറണാകുളം:  കേരള വിധവാ വയോജന ക്ഷേമസംഘം കുന്നത്തുനാട്ട് താലുക്ക് സമ്മേളനo എസ് എൻ ഡി പി യൂണിയൻ ഐ ടി സി ഹാളിൽ സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉൽഘാടനം ചെയ്തു.

Advertisment

publive-image

വിധവ പെൻഷൻ 5000 രൂപയായി മാസം തോറും നല്കുക, വിധവകളുടെ എല്ലാ വായ്പകളും എഴുതി തള്ളുക, വയോജനങ്ങൾക്ക് മെഡിക്കൽ അലവൻസ് അനുവദിക്കുക, ഭൂരഹിതർക്ക് ഭൂമിയും വീടും നൽകണമെന്നും സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന് ആപ്പാഞ്ചിറ പൊന്നപ്പൻ സർക്കാരിനോട്ട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ലത രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസസ് പ്രസിഡന്റ് ചന്ദ്രമതി മഞ്ചുഷ മാഞ്ഞൂർ മെമ്പർഷിപ്പ് വിതരണം നടത്തി. എൻ എ വത്സല, പെരുവ ദേവദാസ്, ശാന്തി, മേരി പത്രോസ്, വത്സല വളയംചിറങ്ങര എന്നിവർ പ്രസംഗിച്ചു.

താലൂക്ക് ഭാരവാഹികളായി ഉഷ ബാലൻ പ്രസിഡന്റായും വത്സല വളയംചിറങ്ങര, അന്നമ്മ കുര്യാക്കോസ് എന്നിവർ വൈസ് പ്രസിഡന്റുമാരായും ബീന ദിനകരൻ പുല്ലുവഴി സെക്രട്ടറിയായും ദേവദാസ്, ശാന്തി, മേരി പത്രോസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ജഗദം കുട്ടപ്പൻ ട്രഷറർ ആയും 15 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

Advertisment