Advertisment

സംസ്ഥാനസർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നു : കുരുവിള മാത്യൂസ്

New Update

കൊച്ചി:  ഇടത് ജനാധിപത്യ സർക്കാർ ജനങ്ങളിൽ നിന്നും ജനകീയ വിഷയങ്ങളിൽ നിന്നും അകന്ന് മാറുകയാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്. കൊച്ചിയിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് (NKC) സ്ഥാപക ദിന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമങ്ങൾക്ക് കുട പിടിക്കുന്ന സമീപനമാണ് ഭരണകക്ഷിയുടെ പ്രമുഖ പാർട്ടി നേതാക്കൾ നടത്തുന്നത്. അവരെ ഇവിടെ വോട്ടർ പട്ടികയിൽ ചേർത്ത് ഭരണം നിലനിർത്താനുള്ള നീക്കം നടത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും താത്കാലിക ജോലികൾക്ക് തിരഞ്ഞെടുക്കുന്ന രീതി മാറ്റി എല്ലായിടത്തും സ്വന്തക്കാരെ തിരുകി കയറ്റാനും വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും സാധാരണ ജനങ്ങൾക്ക് സാധ്യതകൾ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണന്നും മുഖ്യമന്ത്രിയും സംഘവും വിദേശ രാജ്യത്ത് ഉല്ലാസയാത്ര നടത്താനും ഹെലികോപ്ടറിൽ സഞ്ചരിക്കാനും മാത്രം സമയം കണ്ടെത്തുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് വൈസ് ചെയർമാൻ ജെയിംസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു.പാർട്ടി ഭാരവാഹികളായ എം.എൻ.ഗിരി ,എൻ .എൻ.ഷാജി, അയൂബ് മേലേടത്ത്, ആന്റണി ജോസഫ് മണവാളൻ, ജാൻസി ജോർജ്ജ്, സുധീഷ് നായർ, പീടിയകണ്ടി മുരളി,പി.എച്ച്.ഷംസുദീൻ,

ബിജു നാരായണൻ, ബിനു മോൻ.ജി, ഉഷ ജയകുമാർ, വള്ളിക്കോട്കൃഷ്ണകുമാർ ,ഫ്ലമിൽ ഒലിവർ, ജോയിഎളമക്കര ,ഷഹിൻ നരിക്കുനി, പി.എ.റഹിം, എം.ജെ. മാത്യു, എ.സി .സുധീന്ദ്രനാഥ്, വിനയ്നാരായൺ ,മണികണ്ഠൻ ആറ്റിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.

നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധ വിൽ പ്രതിക്ഷേധിച്ച് ഡിസംബർ 7 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്താൻ യോഗം തീരുമാനിച്ചു.

Advertisment