നിലമ്പൂര്‍: ക്രിക്കറ്റില്‍ ഭാവി വാഗ്‌ദാനങ്ങളെ വാര്‍ത്തെടുക്കുന്നതിനും അവര്‍ക്ക് ലോകോത്തര നിലവാരമുള്ള കോച്ചിംഗ് സൗകര്യങ്ങള്‍ നല്‍കുന്നതിനും പീവീസ് പബ്ലിക് സ്‌കൂള്‍ യുവരാജ് സിംഗ് സെന്റര്‍ ഓഫ് എക്‌സലെന്‍സുമായി (വൈഎസ്‌സിഇ) കൈകോര്‍ക്കുന്നു.
വൈഎസ്‌സിഇയുമായി ഔദ്യോഗികമായി സഹകരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്‌കൂളാണ് പീവീസ് പബ്ലിക് സ്‌കൂള്‍. പീവീസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.വി. അബ്ദുള്‍ വഹാബ് എംപി യുവരാജ് സിംഗുമായി ഗുഡ്‌ഗാവിലെ വസതിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ക്രിക്കറ്റ് പിച്ചില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ അവസരമൊരുക്കുന്ന ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ളതും വ്യക്തിഗത വളര്‍ച്ച ഉറപ്പുവരുത്തുന്നതുമായ മികച്ച പരിശീലനമാണ് വൈഎസ്‌സിഇ ലഭ്യമാക്കുക.