Advertisment

സാമൂഹ്യ പ്രവർത്തകൻ എം. എൻ. ഗിരി ക്ഷീരസംഘം പ്രസിഡന്റ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കാക്കനാട്:  ചിറ്റേത്തുകര ക്ഷീരോദ്പാതക സഹകരണ സംഘം (നമ്പർ ഇ153 (ഡി) ആപ്കോസ്) പ്രസിഡന്റായി എം.എൻ. ഗിരിയെ തിരഞ്ഞെടുത്തു.

Advertisment

ചിറ്റേത്തുകര ക്ഷീര സംഘം ആഫീസിൽ നടന്ന തിരഞ്ഞെടുപ്പിൽ പോൾ മാത്യു, കെ.എ.അപ്പു, എൻ.എ. ബഷീർ, എ.കെ.കാളിക്കുട്ടി, എ.ആർ.ഷാജി, ഗീത അനിൽകുമാർ, ശാന്തകുമാരി.സി.ജി, എൻ.എം അക്ബർ എന്നിവരെ ഭരണ സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

publive-image

ഇടപ്പള്ളി ക്ഷീര വികസന ആഫീസർ അഞ്ജു കുര്യൻ വരണാധികാരിയായിരുന്നു.

പ്ലാച്ചിമട കൊക്കോ കോള വിരുദ്ധ സമരം കാതികുടം നിറ്റ ജലാറ്റിൻ സമരം നർമ്മദ അണക്കെട്ട് വിരുദ്ധ സമരങ്ങൾക്കടക്കം പങ്കെടുത്ത് പേലീസ് മർദ്ധനവും ജെയിൽവാസവും അനുഷ്ടിച്ചിട്ടുള്ള പരിസ്ഥിതി ജനകീയ മനുഷ്യാവകാശ പ്രവർത്തകൻ വി.ആർ കൃഷ്ണയ്യർ മനുഷ്യാവകാശ അവാർഡ്,അബേദ്കർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ,മയിലമ്മ ഫൗണ്ടേഷൻ, സോഷ്യൽ അസോസിയേഷൻ ഫോർ ഫോറസ്റ്റ് ആന്റ എൻ വയൺമെന്റ് (SAFE) എന്നി സംഘടനകളുടെ ചെയർമാനാണ്.

നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും എൻ.ഡി.എ സംസ്ഥാന സമിതിയംഗവും ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ സെനറ്റ് അംഗവുമാണ് എം.എൻ ഗിരി.

Advertisment