Advertisment

ബോണസ് തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വായ് മൂടി കെട്ടി പ്രതിഷേധം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

പ്രഥമ സി.ബി.എൽ മൽസരത്തിലെ അഞ്ചാം മൽത്സരം മറൈൻ ഡ്രൈവിൽ നടക്കുമ്പോൾ പ്രതിഷേധ കൂട്ടായ്യ്മയായി കളിവള്ള ഉടമകൾ. എറണാകുളം മേനക ജംഗ്ഷനിൽ ആണ് വ്യത്യസ്ത രീതിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചും കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടിയും ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Advertisment

നെഹ്റു ട്രോഫി കഴിഞ്ഞ് 36 ദിവസം ആയിട്ടും നാളിത് വരെ ബോണസ് പോലും ലഭിച്ചിട്ടില്ല. വെപ്പ്, ചുരുളൻ, തെക്കനോടി വള്ളങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനക്കെതിരെയാണ് ഈ മഹാ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

publive-image

ചുണ്ടൻ വള്ളങ്ങൾക്ക് നല്കുന്ന പരിഗണന മറ്റ് വള്ളങ്ങൾക്കും നല്കണമെന്നും റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഉമ്മൻ എം. മാത്യം യോഗത്തിൽ ആവശ്യപെട്ടു. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വെപ്പ്,ചുരുളൻ, ഇരുട്ടുകുത്തി, തെക്കനോടി വള്ളങ്ങളെ സി.ബി.എല്ലിൽ ഉൾപെടുത്താത്തത് അധിക്യതരുടെ ഇരട്ടത്താപ്പ് നയമാണ്. ജലോത്സവങ്ങളുടെ യശസ്സും ആവേശവും വർദ്ധിപ്പിച്ച 60 ൽ പരം വള്ളങ്ങളെ സി.ബി.എല്ലിൽ പെടുത്താത്തത് കൊടും ചതിയാണ്. പ്രതീക്ഷയോടെയാണ് വള്ളം ഉടമകൾ സി.ബി.എൽ കാത്തിരുന്നത്.

ജനകീയമായിരുന്ന വള്ളം കളി ഒരു കൂട്ടം വ്യക്തികൾ തകർക്കുകയാണ്. തപാൽ കോഴ്സിസിലൂടെ നീന്തൽ പഠിക്കുന്നത് പോലെയാണ് വെള്ളവും വള്ളവും ആയി ബന്ധമില്ലാത്തവർ സി.ബി.എല്ലിന്റെ സംഘാടകരായിരിക്കുന്നത്. വള്ളംകളി പ്രേമികളുടെ മനസ്സും ആവേശവും തിരിച്ചറിയാത്ത ഈ കൂട്ടർ വള്ളംകളിയുടെ യശസ്സ് പോലും അട്ടിമറിക്കുകയാണെന്നും ചുണ്ടൻ വള്ളങ്ങൾക്ക് നല്കുന്ന ബോണസും മറ്റ് അവകാശങ്ങളും ആനുപാതികമായി വെപ്പ്,ചുരുളൻ, ഇരുട്ടുകുത്തി, തെക്കനോടി വള്ളങ്ങൾക്കും നല്കണമെന്നും അഡ്വ. ഉമ്മൻ എം. മാത്യം ആവശ്യപെട്ടു.

ജനറൽ സെക്രട്ടറി റെജി വേലങ്ങാട്, ട്രഷറാർ മിനു വർഗ്ഗീസ്, കൊച്ചുമോൻ അമ്പലക്കടവൻ, ജോസി ,അനിൽ ശരവണൻ, ഷോട്ട് പുളിക്കത്ര മാനേജർ റജി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

സി.ബി.എൽ വേദിയിലേക്ക് നടത്തിയ മൗന ജാഥ പോലീസ് തടഞ്ഞു.

Advertisment