Advertisment

കുഞ്ഞു മനസ്സുകളിൽ വിടർന്ന കാഴ്ച്ചകൾ ചിത്രങ്ങളായി.. എറണാകുളം നാഷണൽ പബ്ലിക് സ്കൂളിൽ 'ക്രാഫ്റ്റി കളർ 2020' ചിത്രപ്രദർശനം

New Update

കൊച്ചി:  എറണാകുളം നാഷണൽ പബ്ലിക് സ്കൂളിലെ നൂറ്റിഎൺപതോളം കുട്ടികളും അവരുടെ ചിത്രകലാ അദ്ധ്യപികയും ചിത്രകാരിയുമായ സുരജ മനു അമൽ ദേവും ചേർന്നാണ് "ക്രാഫ്റ്റി കളർ 2020" എന്നപേരിൽ ചിത്രപ്രദർശനം സ്കൂൾ ഗാലറിയിൽ സംഘടിപ്പിച്ചത്.

Advertisment

publive-image

വക്വഫ് ബോർഡ്‌ എക്സിക്യുട്ടീവ് ഓഫീസർ ബി. എം. ജമാൽ പ്രദർശനം ഉദ് ഘാടനം ചയ്തു. പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ഇസ്രത് നൗഷാദ്, ചെയർമാൻ ടി. ഇ ബിലാൽ, മാനേജർ കബീർ ഹാജി, സെക്രട്ടറി പി.എച്ച്. ഇസ്മായിൽ എന്നിവർ സംസാരിച്ചു.

publive-image

കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ നേരിൽ കണ്ട അദ്ധാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളെ അഭിനന്ദനങ്ങൾ അറിയിച്ചു. കുട്ടികൾക്ക് കിട്ടിയ ഈ അവസരത്തിൽ ഒരുപാട് സന്തോഷിക്കുന്നു എന്ന് ചിത്ര കലാ ആദ്ധ്യാപിക പറഞ്ഞു. ചിത്രപ്രദർശനം മാർച്ച്‌ 3 ന് അവസാനിക്കും.

publive-image

publive-image

publive-image

publive-image

 

 

 

 

 

 

Advertisment