Advertisment

കാരുണ്യ സഹായ പദ്ധതി രംഗത്തു പിറവം നഗര സഭ ജില്ലയിൽ ഒന്നാമത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

പിറവം:  പിറവം നഗരസഭ ഭിന്നശേഷിയുള്ള സഹ ജീവികൾക്കായി 17 ലക്ഷം രൂപയുടെ സഹായങ്ങളാണ് നൽകുന്നത്.  മോട്ടോർ വച്ച് പ്രവർത്തിക്കുന്ന വീൽ ചെയറുകൾ, ഹിയറിങ് എയ്ഡ്, കൃത്രിമ കാലുകൾ ,കൃത്രിമ കൈകൾ ,മുച്ചക്ര സ്‌ക്യൂട്ടറുകൾ , ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഓരോ വർഷവും സ്കോളർഷിപ് തുടങ്ങി കാരുണ്യം അർഹിക്കുന്ന മുഴുവൻ ഭിന്നശേഷിക്കാരെയും പദ്ധതിയിൽഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment

publive-image

2016 ൽ ആദ്യമായി മോട്ടോർ വെച്ച വീൽ ചെയർ നൽകിയത് പിറവം കല്ലുവെട്ടമട സ്വദേശി പിറവം സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥി ഈ വര്ഷം എസ് എസ് എൽ സി ക്കു മികച്ച വിജയം കൈവരിച്ച സാന്ദ്ര സജീവിനായിരുന്നു.  ഈ വർഷം മോട്ടോർ വെച്ച വീൽ ചെയർ അജയൻ തോട്ടക്കാട്ടു കളമ്പുർ എന്ന മരത്തിൽ നിന്നും വീണു നടക്കാൻ കഴിയാത്ത ആൾക്കും കക്കാട് സ്വദേശി രാജുവിനും ആണ്.

യോഗത്തിൽ വൈസ് ചെയർമാൻ അധ്യക്ഷത വഹിച്ചു. സ്വാഗതം ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ഐഷ മാധവൻ സ്വാഗതവും , നഗരസഭ ചെയർമാൻ സാബു കെ ജേക്കബ് ഉൽഘാടനവും ഐ സി ഡി എസ ഓഫീസർ അഞ്ജു കൃഷ്ണ നന്ദിയും രേഖപ്പെടുത്തി. എല്ലാ നഗരസഭാ കൗൺസിലർമാരും, നഗരസഭാ പദ്ധതി നിർവഹണ ഉദ്യോഗസ്ഥ പൂജ കലാധരനും പങ്കെടുത്തു.

publive-image

 

Advertisment