Advertisment

തകരുന്ന റോഡുകളിലെ ടാർകുടിയന്മാര്‍

New Update

എറണാകുളം:  കടവന്ത്ര - കലൂർ റോഡിൽ കത്രൃക്കടവ് പാലത്തിന് സമീപമുള്ള കാഴ്ചയാണിത്. കേരളത്തിൽ കനത്ത മഴ പെയ്യുമ്പോൾ ഇതിന് വലിയ പ്രാധാന്യം കൊടുക്കാനിടയില്ല. ഈ ഗട്ടറുകൾക്ക് വർഷങ്ങൾ പഴക്കമുണ്ടെന്ന് ഇതിലെ യാത്ര ചെയ്തവർക്കും എറണാകുളത്ത് ഉള്ളവർക്കും അറിയാം.

Advertisment

റോഡിലൂടെ വാഹനങ്ങൾ പോകുന്നത് എത്ര പാടുപെട്ടാണ്. ഉൽക്ക പതിച്ച ഗർത്തങ്ങൾ ആണോ ഇവിടെ എന്ന് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.

publive-image

കേരളത്തിലെ റോഡുകളുടെ പ്രതീകമാണ് കെ.കെ റോഡ് എന്ന കടവന്ത്ര - കലൂർ റോഡ്. കൊച്ചി അതിവേഗം വളരുന്നുണ്ടങ്കിലും റോഡ് പഴയ റോഡ് തന്നെ. ബിഎംബിസി ടാറിംഗ് ചെയ്തു ഭംഗിയാക്കിയതായിരുന്നു ഈ റോഡ്. കേരളത്തിലെന്താ റോഡുകൾ ഇങ്ങനെ ആകുന്നത്? മഴക്കൂടുതൽ മൂലം? നിലവാരമില്ലാത്ത നിർമ്മാണം? നിർമ്മാണ നിർവ്വഹണസമയത്തെ അഴിമതിയും വിദഗ്ധ തൊഴിലാളികളുടെ അഭാവവും കർശനമായ മേൽനോട്ട നിരീക്ഷണ അലംഭാവവും?

ഈ റോഡിലെ അഗാധഗർത്തത്തിൽ ആരൊക്കെയോ ചുള്ളിക്കമ്പുകളും പടുതയും ഇട്ട് മുന്നറിയിപ്പ് നൽകുന്നു.അത്രപോലും ഉത്തരവാദിത്തം കോർപ്പറേഷനോ ജിസിഡിഎ യ്ക്കോ ജനപ്രതിനിധികൾക്കോ ഇല്ലാതെ പോകുന്നത് എന്താണ്?

ടാറിംഗ് നടത്തി പിറ്റേന്ന് തന്നെ ടാറിംഗ് ഇളകി തുടങ്ങിയ നിരവധി റോഡുകൾ കേരളത്തിൽ ഉണ്ട്. മണൽ ഉതിർന്ന് മെറ്റലുകൾ ഇളകി റോഡ് പഴയ പടിയാകും. ഈ പണികളിൽ ഉപയോഗിയ്ക്കേണ്ട ടാർ ആരാണ് കുടിച്ചു തീർക്കുന്നത്? ഈ മിശ്രിതത്തിൽ ടാർ വേണ്ടത്ര അനുപാതത്തിൽ ചേർക്കാത്തത് ആരും പറഞ്ഞിട്ടാണ്?

publive-image

ഇനി റോഡിൽ ടൈൽ വിരിച്ചിരിയ്ക്കുന്ന സ്ഥലങ്ങളിലെ അവസ്ഥ നോക്കൂ. നിലവിലെ റോഡിൽ നിന്നും അരയടി മുതൽ ഒരടി വരെ ഉയരത്തിൽ ആണ് ടൈൽ വിരിച്ചിരിയ്ക്കുന്നത്. ഓടിവരുന്ന വാഹനങ്ങൾ ഇടിച്ചു കയറി ചാടി ഇറങ്ങി പോകുമ്പോൾ വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ അവസ്ഥ ചിന്തിയ്ക്കൂ. വാഹനത്തിന് സംഭവിയ്ക്കുന്ന കേടുപാടുകൾ വേറെയും.

ഒരു കാര്യം മനസ്സിലാക്കാൻ സാധിച്ചത് ഇതാണ്. ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴൊന്നും തന്നെ കാര്യമായ നിരീക്ഷണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല. പാലം പണിയുടെ കാര്യം പറയുകയും വേണ്ട.

കേരളത്തിലെ ഏറ്റവും മോശപ്പെട്ട ഡിപ്പാർട്ട്മെന്റ് ഏതെന്ന് ചോദിച്ചാൽ പിഡബ്ല്യുഡി എന്ന് പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നത് അവസാനിപ്പിക്കണം. വിരമിച്ചു കഴിഞ്ഞാലും അഭിമാനത്തോടെ പറയിപ്പിയ്ക്കണം ഇത് ഞങ്ങളുടെ റോഡ്, ഞങ്ങളുടെ പാലം എന്ന്.

Advertisment