Advertisment

ശബരിമല സ്ത്രീ പ്രവേശനം: ത്രുപ്പൂണിത്തുറയിൽ വന്‍ പ്രതിഷേധ റാലി

New Update

ത്രുപ്പൂണിത്തുറ:  ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് ദർശനാനുമതി അനുവദിച്ച കോടതിവിധി പുനപരിശോധിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ത്രുപ്പൂണിത്തുറയിൽ നടത്തിയ പ്രതിഷേധ പ്രകടനം സ്ത്രീകളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നാമജപമുഖരിതമായ പ്രതിഷേധപ്രകടനം ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ജാതി, രാഷ്ട്രീയ ഭേദമന്യേ പങ്കെടുത്തത് കേരളത്തിലെ ക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങൾ അരക്കിട്ടുറപ്പിയ്ക്കുന്നതിന് വേണ്ടി കൂടി ആയിരുന്നു.

ആരുടെയും ആഹ്വാനപ്രകാരമായിരുന്നില്ല സ്ത്രീകൾ ഇവിടെയും പങ്കെടുത്തത്. ശബരിമല വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളെകുറിച്ചും പ്രതിഷ്ഠാ ഭാവത്തെക്കുറിച്ചും അറ്റോർണി ജനറൽ മുഖേന സുപ്രീംകോടതിയെ ധരിപ്പിയ്ക്കുന്നതിൽ മനഃപൂർവം വീഴ്ചവരുത്തിയതാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്.

Advertisment