Advertisment

കുമ്പസാര കൂദാശയെ അവഹേളിക്കാൻ വനിതാകമ്മീഷന് അവകാശം ഇല്ല - സാബു ജോസ്

New Update

കൊച്ചി:  വിശ്വാസ സമൂഹങ്ങളുടെ ആചാരങ്ങൾ അനുഷ്ട്ടനങ്ങൾ എന്നിവയെ അവഹേളിക്കാനും അരുതെന്നു പറയുവാൻ ദേശിയ വനിതാ കമ്മീഷന് അര്ഹതയില്ലന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

Advertisment

കേന്ദ്രസർക്കാരിന്റെ ഒരു കമ്മീഷൻ അധ്യക്ഷ സ്ഥാനം വഹിക്കുന്ന വ്യക്തി ,ആ സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കി വേണം പ്രസ്താവനകൾ പുറപ്പെടുവിക്കേണ്ടത് . വിവിധ മതങ്ങളുടെ വിശ്വാസാചാരങ്ങളെ ആദരിച്ചില്ലെങ്കിലും ആക്ഷേപിക്കാൻ ശ്രമിക്കരുത് .

ലോകവ്യാപകമായി വിവിധ ക്രിസ്തവസഭകൾ നൂറ്റാണ്ടുകളായി പരിപാവനമായി കരുതി ആചരിക്കുന്ന കുമ്പസാരം എന്ന കുദാശയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ വനിതാ കമ്മീഷൻ അധ്യക്ഷ പരിശ്രമിക്കണമെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു .

ഒറ്റപ്പെട്ട അത്യപൂർവം സംഭവങ്ങളുടെ പേരിൽ ഒരുവിശ്വസത്തെയും സഭാസവിധാനങ്ങളെയും മോശമായി ചിത്രീകരിക്കുന്ന പ്രവണതയിൽ നിന്നും വ്യക്തികളും പ്രസ്ഥാനങ്ങളും പിന്തിരിയണമെന്നും പ്രസ്താവന യിൽ വ്യക്തമാക്കി .

കേന്ദ്രസർക്കാരിന്റെ നിലപാടാണോ വനിതാ കമ്മീഷൻ പറഞ്ഞതെന്ന് കത്തോലിക്ക സഭയിൽ ജനിച്ച കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണംതാനം വ്യക്തമാക്കണമെന്നും സാബു ജോസ് പറഞ്ഞു

Advertisment