Advertisment

സെമിനാര്‍-സ്ത്രീ ശാക്തീകരണം സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ തലങ്ങള്‍

author-image
admin
New Update

കൊച്ചി:  കാലാകാലങ്ങളായി നമ്മില്‍ അടിച്ചേല്പിക്കപ്പെട്ടിരിക്കുന്ന, നമ്മില്‍ രൂഢമൂലമായ വിശ്വാസങ്ങളില്‍ നിന്നുള്ള മാറ്റം, സ്ത്രീയുടെ മാത്രം വികസനമല്ല, നമ്മുടെ സമൂഹത്തിന്റെ മുന്നേറ്റം കൂടിയാണ് സ്ത്രീ ശാക്തീകരണം എന്ന തിരിച്ചറിവിനെ മുന്‍ നിറുത്തിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

Advertisment

എറണാകുളം ഡര്‍ബാര്‍ ഹാളിനു സമീപമുള്ള ബിറ്റിഎച്ച് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് ഏപ്രില്‍ നാലിന് , വൈകിട്ട് 4 നും 5:30 നും ഇടയില്‍ നടക്കുന്നതാണ്.

വിഷയവതരണം-പ്രശസ്ത എഴുത്തുകാരി  പ്രിയ എസ്. പ്രശസ്ത മലയാള കവിയും, അഭിഭാഷകനുമായ പിറ്റി .നരേന്ദ്ര മേനോന്‍, പ്രശസ്ത സംഗീതജ്ഞ സുകുമാരി നരേന്ദ്ര മേനോന്‍, എന്‍ ഇ .ബാലകൃഷ്ണ മാരാര്‍, സീനിയര്‍ ജേര്‍ണലിസ്റ്റും , 'ഇന്ത്യാസ് ഫിലിം സൊസൈറ്റി മൂവ്മെന്റ് : ഇറ്റ്‌സ് ജേര്‍ണി ആന്‍ഡ് ഇമ്പാക്ട്. ' എന്ന പുസ്തകത്തിന്റെ രചയിതാവുമായ വി കെ. ചെറിയാന്‍ , കഫര്‍ണാം' എന്ന ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സ്‌കൂളിന്റെ ഹെഡ് ഇന്‍ ചാര്‍ജ് സിസ്റ്റര്‍. ജൂലിയറ്റ് ജോസഫ് എന്നിവര്‍ പങ്കെടുക്കും.

പുസ്തകാവതരണവും പ്രകാശനവും- സ്നേഹത്തിനായ് ദാഹിക്കുന്ന ഗൃഹാതുരത്വം നിറഞ്ഞ പെണ്‍ മനസ്സിന്റെ ചിന്തകളും നീറലുകളും അനാവരണം ചെയ്യുന്ന ഫാത്തിമ സലിമിന്റെ മാനവീയം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം.

Advertisment