Advertisment

ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാകുന്നു? പുസ്തകചര്‍ച്ചയ്ക്ക് ശശി തരൂര്‍ ഇന്ന് കൊച്ചിയില്‍

author-image
admin
New Update

കൊച്ചി:  മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ എഴുത്തുകാരനുമായ ശശി തരൂര്‍ എംപി ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ തന്റെ വൈ അയാം എ ഹിന്ദു? (ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവാകുന്നു?) എന്ന പുസ്തകത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇന്ന് (മാര്‍ച്ച് 2) കൃതി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തുന്നു.

Advertisment

publive-image

എക്‌സിബിഷന്‍ ഹാളിനു സമീപമുള്ള ചങ്ങമ്പുഴ ഹാളില്‍ വൈകീട്ട് 5 മണിക്കാണ് പരിപാടി. ഡെക്കാന്‍ ക്രോണിക്ക്ള്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ. ജെ. ജേക്കബാണ് തരൂരുമായി സംസാരിക്കുക. ഇതിനു മുമ്പ് രാഷ്ട്രീയവും ചരിത്രവുമൊക്കെയാണ് തന്റെ പുസ്തകങ്ങളുടെ ഇതിവൃത്തമാക്കിയതെങ്കില്‍ നോവലിസ്റ്റ് കൂടിയായ തരൂര്‍ ഇതാദ്യമായാണ് തന്റെ പതിനേഴാമത്തെ പുസ്തകത്തിന് മതം വിഷയമാക്കിയത്.

ഹിന്ദുത്വത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ശങ്കരന്‍, പതഞ്ജലി, രാമാനുജന്‍, വിവേകാനന്ദന്‍ എന്നിവരുടെ ചിന്താധാരകളുമായി തൂരൂര്‍ ഈ പുസ്തകത്തില്‍ സല്ലപിക്കുന്നു. പുരുഷാര്‍ത്ഥങ്ങള്‍, ഭക്തി എന്നിവ മുതല്‍ അദ്വൈതവേദാന്തം വരെയുള്ള ഗഹനങ്ങളായ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചാവിഷയമാകുന്നു. സ്വാഭാവികമായും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പരാമര്‍ശിക്കാനും തരൂര്‍ മറന്നിട്ടില്ല. ഈ മാനങ്ങള്‍ പുസ്തകത്തെ ഏറെ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് തരൂരിന്റെ സംഭാഷണം കൊച്ചിയില്‍ നടക്കുന്നത്.

ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ആയിരക്കണിക്കനാളുകളാണ് ഈ പുസ്തകത്തിന്റെ പ്രസാധനത്തിനു പിന്നാലെ സംസാരിക്കാനെത്തിയ ശശി തരൂരിനെ ശ്രവിക്കാനെത്തിയത്. ഹിന്ദുമതത്തെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ അതിനിശിതമായാണ് തരൂര്‍ വിമര്‍ശിക്കുന്നത്.

 

Advertisment