Advertisment

സബ്‌കോണ്ടിനന്റ്‌ കൗണ്‍സിലില്‍ വിപിഎസ്‌ ലേക്‌ഷോറിലെ ഡോക്ടര്‍ തെരഞ്ഞെടുക്കപ്പെട്ടു

author-image
admin
New Update

കൊച്ചി:  എഒ സ്‌പൈന്‍ എന്ന സന്നദ്ധ സംഘടനയുടെ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ്‌ കൗണ്‍സിലിലേക്ക്‌ വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയിലെ സ്‌പൈന്‍ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കൃഷ്‌ണകുമാര്‍ ആര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

നട്ടെല്ല്‌ സംബന്ധമായ രോഗങ്ങളുടെ സ്വഭാവവും കാരണങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ലോകമെമ്പാടും പങ്കുവെയ്‌ക്കുന്ന സംഘടനയാണ്‌ എഒ സ്‌പൈന്‍. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ അടങ്ങുന്നതാണ്‌ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ്‌ കൗണ്‍സില്‍.

2018 ജനുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെ മൂന്ന്‌ വര്‍ഷത്തേക്കാണ്‌ ഡോ. കൃഷ്‌ണകുമാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌.

Advertisment