Advertisment

ടി.എം.ജേക്കബ് മെമ്മോറിയൽ എക്സലൻസ് അവാർഡ്

New Update

പിറവം: നിയോജകമണ്ഡലത്തിലെ വിവിധ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് ആദരിച്ചു. കേരള നിയമസഭയിലെ മികച്ച വാഗ്മിയും വിദ്യഭ്യാസ വിചക്ഷണനുമായിരുന്ന യശ്ശശരീരനായ മുൻമന്ത്രി ടി.എം. ജേക്കബിന്റെ പേരിലാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisment

publive-image

ഇതോടൊപ്പം 100% വിജയം നേടിയ സ്‌കൂളുകൾക്കുള്ള അവാർഡും വിതരണം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ടി. എം. ജേക്കബ്ബ് നടപ്പിലാക്കാൻ ശ്രമിച്ച മാറ്റങ്ങൾ പിന്നീട് അധികാരത്തിൽ വന്ന ഭരണാധികാരികൾ നടപ്പിലാക്കി കാണുമ്പോൾ അദ്ദേഹത്തിന്റെ ദീർഘ വിക്ഷണം എത്ര വലുതായിരുന്നു എന്ന് ചടങ്ങിൽ അനുസ്മരിച്ചു.

റാങ്ക് ജേതാക്കളായ ഹരിത രവീന്ദ്രൻ, ഡെൽറ്റ കുര്യൻ, ജെസ്‌ന ജയിംസ്, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ 6-ാം റാങ്ക് നേടിയ ആൽഫിൻ ബേബി ടോമി എന്നിവർക്കുള്ള പ്രത്യേക പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്തു. ശാരീരിക വൈകല്ല്യങ്ങളെ മറികടന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ജിക്‌സണും സാന്ദ്രക്കും ക്യാഷ് അവാർഡും നൽകി.

ചടങ്ങിൽ പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി ജയ്‌സൺ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വിൽസൺ കെ. ജോൺ, വേണു മുളന്തുരുത്തി, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ എടപ്പലക്കാട്ട്, ചോറ്റാനിക്കര ഗ്രമപഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ,

പിറവം നഗരസഭ വൈസ് ചെയർപേഴ്‌സൺ അന്നമ്മ ഡോമി, കൗൺസിലർ തമ്പി പുതുവാകുന്നേൽ, രാജു പാണാലിക്കൽ, ഡോമി ചിറപ്പുറം, ജോഷി കെ. പോൾ, ജോസഫ് കെ. പുന്നൂസ്, ഷാജി എം.എ., രാധാ നാരായണൻ, തോമസ് തേക്കുംമൂട്ടിൽ ഏലിയാസ് ഈനാകുളം തുടങ്ങിയവർ സംസാരിച്ചു.

Advertisment