Advertisment

എറണാകുളം കരയോഗം വേദാന്ത പഠനക്ലാസിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു

New Update

എറണാകുളം:  ചിട്ടയായ വേദാന്ത പഠനത്തിന് എറണാകുളം കരയോഗം സൗകര്യമൊരുക്കുന്നു. ആചാര്യൻ കെ ആർ നമ്പ്യാർ പുതുതായി ആരംഭിക്കുന്ന ഈ ക്ളാസുകൾ തത്വബോധം - ഭഗവത്ഗീത, ഭജഗോവിന്ദ൦ - ആത്മബോധം, ഉപനിഷത്തുക്കൾ അഷ്ടാവക്രഗീത, സദ്ദര്ശനം, ഉപദേശസാരം, രാമഗീത - അപരോക്ഷാനുഭൂതി, ഭാഗവതത്തിലെ ചില ഭാഗങ്ങൾ, ശ്രീനാരായണ ഗുരുവിന്റെയും പൂന്താനത്തിന്റെയും ചില കൃതികൾ എന്നിവയുൾപ്പെടെ വിവിധങ്ങളായ ആധ്യാത്മിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

Advertisment

എല്ലാ ശനിയാഴ്ചയും രാവിലെ 10 മണി മുതൽ എറണാകുളം ടി ഡി എം ഹാളിൽ നടക്കുന്ന ക്ളാസിലേക്ക് ശാസ്ത്ര പഠനത്തോട് ആഭിമുഖ്യമുള്ള ഏവർക്കും പ്രായ - ലിംഗ ഭേദമില്ലാതെ പ്രവേശനം ലഭിക്കുന്നു.

2020 ജനുവരി 11 ന് ക്ളാസുകൾ ആരംഭിക്കുന്നു.

രജിസ്‌ട്രേഷന് വിളിക്കുക - 9496742560, 0484 236116

Advertisment