Advertisment

തൊടുപുഴ കസ്റ്റമര്‍ സര്‍വ്വീസ്‌ സെന്ററില്‍ ബി എസ്‌ എന്‍ എല്‍ മെഗാമേള

author-image
സാബു മാത്യു
Updated On
New Update

ബി എസ്‌ എന്‍ എല്‍ ലാന്‍ഡ്‌ ലൈന്‍, ബ്രോഡ്‌ബാന്‍ഡ്‌, എഫ്‌.റ്റി.റ്റി.എച്ച്‌, മൊബൈല്‍ സേവനങ്ങള്‍ക്ക്‌ പുതിയതായി അവതരിപ്പിച്ചിട്ടുള്ള ഓഫറുകളും ഇളവുകളും ഉപഭോക്താക്കളിലേയ്‌ക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ കസ്റ്റമര്‍ സര്‍വ്വീസ്‌ സെന്ററില്‍ ജനുവരി 18, 19 തീയതികളില്‍ ബി എസ്‌ എന്‍ എല്‍ മേള നടത്തും.

Advertisment

പുതിയതായിഅവതരിപ്പിച്ച പരിധിയില്ലാത്ത കോളുകളും ഡേറ്റയും നല്‍കുന്ന 299 രൂപ മുതലുള്ള ബ്രോഡ്‌ ബാന്‍ഡ്‌ പ്ലാനുകളും കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത കോളുകള്‍ നല്‍കുന്ന ലാന്‍ഡ്‌ ലൈന്‍ പ്ലാനുകളും ഉപഭോക്താക്കള്‍ക്ക്‌ തെരഞ്ഞെടുക്കാവുന്നതാണ്‌.

ഒപ്‌റ്റിക്കല്‍ ഫൈബറില്‍ കൂടി 777 രൂപയ്‌ക്ക്‌ 50 എം.ബി.പി.എസ്‌. വേഗത നല്‍കുന്ന പ്ലാന്‍ ഉള്‍പ്പെടെയുള്ള വിവിധ എഫ്‌.റ്റി.റ്റി.എച്ച്‌ പ്ലാനുകള്‍ ബുക്ക്‌ ചെയ്യുവാനുള്ള സൗകര്യവും ഒരുക്കി#ിയിട്ടുണ്ട്‌. പുതിയ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക്‌ 4 ജി സിം കാര്‍ഡുകള്‍ സൗജന്യമായിരിക്കും.

കൂടാതെ പരിധിയില്ലാത്ത ഡേറ്റയും കോളുകളും ലഭിക്കുന്ന 446 പ്ലാന്‍ഉള്‍പ്പെടെയുള്ള മൊബൈല്‍ പ്രീപെയ്‌ഡ്‌ പ്ലാന്‍ വൗച്ചറുകളും ലഭ്യമാണ്‌.

Advertisment