Advertisment

തൊടുപുഴയില്‍ നാല്‌ ട്രാഫിക്‌ എസ്‌.ഐ.മാര്‍ ജോലി ചെയ്‌തിട്ടും ഗതാഗത തടസ്സം ഒഴിവാക്കാന്‍ സാധിക്കുന്നില്ലെന്ന്‌ ആക്ഷേപം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  നഗരത്തില്‍ ഒരു ട്രാഫിക്‌ എസ്‌.ഐ. ജോലി ചെയ്യേണ്ട സ്ഥാനത്ത്‌ നാല്‌ എസ്‌.ഐ.മാര്‍ ജോലി ചെയ്‌തിട്ടും വാഹനമോഷണം തടയുവാനോ, ഗതാഗത തടസ്സം ഒഴിവാക്കാനോ സാധിക്കുന്നില്ലെന്ന്‌ ആക്ഷേപം.

Advertisment

ഭരണസ്വാധീനം ഉപയോഗിച്ച്‌ നഗരത്തില്‍ വന്ന്‌ ചാടിയിരിക്കുന്ന ട്രാഫിക്‌ എസ്‌.ഐ.മാര്‍ക്ക്‌ എട്ട്‌ മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതി. ഇവര്‍ ടേണ്‍ അനുസരിച്ച്‌ പോലീസ്‌ വാഹനം സംഘടിപ്പിച്ച്‌ നിരത്തിലേക്കിറങ്ങുന്നു. ഗതാഗത തടസ്സം പരിഹരിക്കുന്നതിനോ നിയമലംഘകരെ പിടികൂടുന്നതിനോ ഇവര്‍ക്ക്‌ താല്‍പ്പര്യമില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഇരുചക്രവാഹനങ്ങള്‍ ടൗണില്‍ നിന്നും മോഷണം പോയിരുന്നു. ഇക്കാര്യത്തില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല.

ട്രാഫിക്‌ പോലീസ്‌ ഇല്ലാത്ത സമയത്ത്‌ ടൗണിലെ പ്രധാന ജംഗ്‌ഷനുകളില്‍ ഗതാഗതക്കുരുക്ക്‌ ഉണ്ടാകാറില്ല. ഇവര്‍ ഡ്യൂട്ടിയ്‌ക്കെത്തുന്നതോടെ ഗതാഗത കുരുക്കുണ്ടാകുന്നതായും ജനങ്ങള്‍ പരിഹസിക്കുന്ന സ്ഥിതിയാണ്‌.

Advertisment