Advertisment

ക്ഷേമപെന്‍ഷന്‍ അപേക്ഷ: അദാലത്ത്‌ 29 ന്

author-image
സാബു മാത്യു
Updated On
New Update

ഉടുമ്പന്നൂര്‍:  ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കുകയും എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയില്‍ പെന്‍ഷനി അര്‍ഹതയില്ല എന്ന്‌ റിപ്പോര്‍ട്ട്‌ ലഭിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിരസിച്ച അപേക്ഷകരുടെ അര്‍ഹത സംബന്ധിച്ച്‌ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പരിഗണിച്ച്‌ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പരിധിയില്‍ സ്ഥിരതാമസക്കാരായ അപേക്ഷകര്‍ക്കുവേണ്ടി ഈ വിഷയം സംബന്ധിച്ച്‌ 2018 ഡിസംബര്‍ 29-ന്‌ രാവില 11 മുതല്‍ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ വച്ച്‌ അദാലത്ത്‌ നടത്തുന്നതിന്‌ തീരുമാനിച്ചിട്ടുണ്ട്‌.

ആയതിനാല്‍ പെന്‍ഷന്‍ അപേക്ഷ നിരസിച്ചതില്‍ ആക്ഷേപമുള്ളവര്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ സഹിതം 24.12.2018 തിങ്കളാഴ്‌ച വൈകിട്ട്‌ 5 മണിയ്‌ക്ക്‌ മുമ്പായി രേഖാമൂലം പഞ്ചായത്ത്‌ ഓഫീസില്‍ ആക്ഷേപം സമര്‍പ്പിക്കേണ്ടതും 29.12.2018-ലെ അദാലത്തില്‍ നേരിട്ട്‌ ഹാജരാകേണ്ടതുമാണെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.

Advertisment