Advertisment

യു ഡി എഫ്‌ കളക്‌ടറേറ്റ്‌ ഉപരോധം നാളെ - ജോണി നെല്ലൂര്‍ ഉദ്‌ഘാടനം ചെയ്യും

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  പ്രളായാനന്തര ഭരണസ്‌തംഭനത്തിനും, വിശ്വാസങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും എതിരെയുള്ള വഞ്ചന, ക്രമസമാധാന തകര്‍ച്ച, ജില്ലയോടുള്ള സര്‍ക്കാരിന്റെ അവഗണന എന്നീ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ യു ഡി എഫ്‌ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ്‌ പ്രവര്‍ത്തകര്‍ നാളെ (23-01-2019 ബുധനാഴ്‌ച്ച) ഇടുക്കി കളക്‌ടറേറ്റ്‌ ഉപരോധിക്കും.

കേരള കോണ്‍ഗ്രസ്‌ (ജേക്കബ്ബ്‌) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉപരോധ സമരം ഉദ്‌ഘാടനം ചെയ്യും. ഉപരോധ സമരം വിജയിപ്പിക്കുവാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന്‌ യു ഡി എഫ്‌ ഘടകക്ഷി നേതാക്കളായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, പ്രൊഫ. എം ജെ ജേക്കബ്ബ്‌, എം എസ്‌ മുഹമ്മദ്‌, ജി ബേബി, മാര്‍ട്ടിന്‍ മാണി, കെ സുരേഷ്‌ ബാബു, സി കെ ശിവദാസ്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Advertisment